കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനാമി കാര്‍ട്ടൂണ്‍; മലേഷ്യന്‍ പത്രം മാപ്പുപറഞ്ഞു

  • By Lakshmi
Google Oneindia Malayalam News

Tsunami Cartoon
ക്വലാലംപൂര്‍: ജപ്പാന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച സുനാമിയില്‍ ലോകമാകെ നടുങ്ങിനില്‍ക്കെ അതിനെക്കുറിച്ച് തമാശ കാര്‍ട്ടൂണ്‍ വരച്ച ദിനപ്പത്രം മാപ്പുപറഞ്ഞു.

മലേഷ്യയിലെ ബെരിറ്റ ഹരിയാന്‍ എന്ന പത്രമാണ് നാലുപാടുനിന്നുമുള്ള ജനരോഷത്തെത്തുടര്‍ന്ന് മാപ്പുപറഞ്ഞ് പ്രശ്‌നത്തില്‍ നിന്നും തലയൂരിയത്.

ജപ്പാനിലെ സൂപ്പര്‍ ഹീറോ അള്‍ട്രാമാന്‍ സൂനാമിയെ പേടിച്ച് ഓടിയോളിക്കുന്നതായിരുന്നു ചിത്രം. കാര്‍ട്ടൂണ്‍ തികച്ചും അനുചിതമായെന്ന് വായനക്കാര്‍ ഒന്നടങ്കം കുറ്റപ്പെടിത്തയതോടെ പത്രം ഒന്നാംപേജില്‍ ജപ്പാനോടും വായനക്കാരോടും മാപ്പ് പറയുകയായിരുന്നു.

സൂനാമിയും അതിനുപിന്നാലെ വന്ന അണവദുരന്ത ഭീഷണയും മൂലം ജപ്പാനിലെ ജനങ്ങള്‍ വലയുകയാണ്. തുടര്‍ ഭൂചലനങ്ങള്‍ പലയിടത്തുനിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തീരങ്ങളില്‍ സുനാമിയില്‍ മിരച്ചവരുടെ കൂടുതല്‍ മൃതദേഹങ്ങള്‍ അടിയുന്നുണ്ട്.

ഇതിനിടെ ഫുകുഷിമ ആണനിലയിത്തിലെ ഒന്നാം റിയാക്ടറില്‍ വീണ്ടും സ്‌ഫോടനമുണ്ടായത് പരിഭ്രാന്തി പരത്തുകയാണ്. ഇവിടെ നിന്നും രക്ഷപ്പെടാന്‍ തൊഴിലാളികള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സുനാമിക്ക് കാരണമായ ഭൂചലനത്തില്‍ ജപ്പാന്‍ ദ്വീപിന് എട്ടടിയോളം സ്ഥാനചലനം ഉണ്ടായിട്ടുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഒപ്പം ഭൂമിയുടെ അച്ചുതണ്ടിനും സ്ഥാനചലനമുണ്ടായിട്ടുണ്ട്.

English summary
A Malaysian newspaper publicly apologised Monday after it triggered uproar with a cartoon depicting the popular Japanese icon Ultraman running away from an oncoming tsunami. The Malay-language Berita Harian, one of Malaysia's main dailies, drew heavy criticism, especially on social networking websit
 es, after it published the cartoon on Sunday on its comment page.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X