ചമ്പല്‍കൊള്ളക്കാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ആഗ്ര: കുപ്രസിദ്ധ ചമ്പല്‍ കൊള്ളക്കാരന്‍ വിഷ്ണു പരിഹര്‍ (28) ഉത്തര്‍പ്രദേശില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആഗ്രയിലെ മന്‍സുഖ്പുരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇയാളുടെ സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.
കൊലപാതകവും തട്ടിക്കൊണ്ടുപോകലും കൊള്ളയും ഉള്‍പ്പെടെ ഒരു ഡസനോളം കേസുകളില്‍ പ്രതിയായ ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
ഇയാളുടെ സംഘം പ്രദേശത്ത് തമ്പടിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശം വളഞ്ഞ് പോലീസ് സംഘം തെരച്ചില്‍ നടത്തിവരികയായിരുന്നു.












Click it and Unblock the Notifications