എ രാജയുടെ വ്യവസായ പങ്കാളി മരിച്ചനിലയില്‍
ചെന്നൈ: 2 ജി സ്‌പെക്ട്രം വിവാദത്തില്‍ അകപ്പെട്ട മുന്‍ ടെലികോം മന്ത്രി എ.രാജയുടെ വ്യവസായ പങ്കാളി സാദിഖ് പാഷയെ മരിച്ച നിലയില്‍ കണ്ടെത്തി.
ചെന്നൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഗ്രീന്‍ ഹൗസ് പ്രമോട്ടേഴ്സിന്റെ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം.
2 ജി സ്‌പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് പാഷയെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അഴിമതിക്കേസാണോ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണമെന്ന് വ്യക്തമല്ല.












Click it and Unblock the Notifications