ജപ്പാന് ദുരന്തം; ഇന്ത്യയില്‍ ആണവമഴ പെയ്യും?
ചെന്നൈ: ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്‍ നിന്നുമുണ്ടാകുന്ന അണുവികിരണങ്ങള്‍ ഇന്ത്യയ്ക്ക് വിനാശകാരമാകുമോ?
ഇക്കാര്യത്തിലെ ശാസ്ത്രീയ നിഗമനം എന്താണെങ്കിലും ഇവ ഇന്ത്യയില്‍ പ്രശ്നങ്ങളുണ്ടാക്കുമെന്ന രീതിയില്‍ വ്യാജ എസ്എംഎസുകളും ഇമെയിലുകളും ഇന്ത്യയിലൊട്ടാകെ പ്രചരിക്കുകയാണ്.
ജപ്പാനില്‍ അണുവികിരണം ഉണ്ടായ സാഹചര്യത്തില്‍ ഇന്ത്യയില്‍ മഴ പെയ്യുമ്പോള്‍ പുറത്തിറങ്ങിയാല്‍ ആണവ വികിരണമേല്‍ക്കും, ഇന്ത്യയില്‍ ആണവ മഴ പെയ്യും, ഇത് കൊണ്ടാല്‍ ചര്‍മ്മത്തിന് അര്‍ബുദം വരും, മുടികൊഴിയും തുടങ്ങിയ മുന്നറിയിപ്പുകള്‍ നല്കുന്ന മെയിലുകളാണ് പരക്കുന്നത്.
നിറം പിടിപ്പിച്ച കഥകളാണ് ഫോര്‍വേഡ് ചെയ്യപ്പെടുന്ന ഇത്തരം നൂറുകണക്കിന് മെയിലുകളിലൂടെ പ്രചരിക്കുന്നത്. ചാറ്റല്‍ മഴ മാത്രമാണെങ്കില്‍പ്പോലും മഴക്കോട്ടോ കുടയോ ഇല്ലാതെ പുറത്തിറങ്ങരുതെന്നാണ് ചില മെയിലുകളിലെ മുന്നറിയിപ്പ്.
ഇത്തരം മെയിലുകള്‍ വായിച്ച് ആശങ്കപ്പെടുന്ന ചിലരെങ്കിലുമുണ്ടാകുമെന്നുള്ളതാണ് സത്യം. എന്നാല്‍ മെയിലിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ എം ശ്രീനിവാസന് വ്യക്തമാക്കി.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചെര്‍ണോബില്‍ ദുരന്ത സമയത്ത് പോലും അയല്‍ രാജ്യങ്ങളെ മാത്രമാണ് ആണവവികിരണം ബാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ജപ്പാനില്‍ താരതമ്യേന ചെറിയ തോതിലുള്ള അണുപ്രസരണമാണ് നടക്കുന്നതെന്നും ഇന്ത്യയില്‍ നിന്നും വളരെ അകലെയുള്ള ജപ്പാനില്‍ നിന്നും അണുപ്രസരണം ഇന്ത്യയിലെത്താന്‍ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് നടക്കുന്ന പ്രചരണങ്ങള്‍ അസംബന്ധമാണെന്നും പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ശ്രീനിവാസന് പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications