കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാന്‍ ദുരന്തം; ഇന്ത്യയില്‍ ആണവമഴ പെയ്യും?

  • By Lakshmi
Google Oneindia Malayalam News

ചെന്നൈ: ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്‍ നിന്നുമുണ്ടാകുന്ന അണുവികിരണങ്ങള്‍ ഇന്ത്യയ്ക്ക് വിനാശകാരമാകുമോ?

ഇക്കാര്യത്തിലെ ശാസ്ത്രീയ നിഗമനം എന്താണെങ്കിലും ഇവ ഇന്ത്യയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന രീതിയില്‍ വ്യാജ എസ്എംഎസുകളും ഇമെയിലുകളും ഇന്ത്യയിലൊട്ടാകെ പ്രചരിക്കുകയാണ്.

ജപ്പാനില്‍ അണുവികിരണം ഉണ്ടായ സാഹചര്യത്തില്‍ ഇന്ത്യയില്‍ മഴ പെയ്യുമ്പോള്‍ പുറത്തിറങ്ങിയാല്‍ ആണവ വികിരണമേല്‍ക്കും, ഇന്ത്യയില്‍ ആണവ മഴ പെയ്യും, ഇത് കൊണ്ടാല്‍ ചര്‍മ്മത്തിന് അര്‍ബുദം വരും, മുടികൊഴിയും തുടങ്ങിയ മുന്നറിയിപ്പുകള്‍ നല്‍കുന്ന മെയിലുകളാണ് പരക്കുന്നത്.

നിറം പിടിപ്പിച്ച കഥകളാണ് ഫോര്‍വേഡ് ചെയ്യപ്പെടുന്ന ഇത്തരം നൂറുകണക്കിന് മെയിലുകളിലൂടെ പ്രചരിക്കുന്നത്. ചാറ്റല്‍ മഴ മാത്രമാണെങ്കില്‍പ്പോലും മഴക്കോട്ടോ കുടയോ ഇല്ലാതെ പുറത്തിറങ്ങരുതെന്നാണ് ചില മെയിലുകളിലെ മുന്നറിയിപ്പ്.

ഇത്തരം മെയിലുകള്‍ വായിച്ച് ആശങ്കപ്പെടുന്ന ചിലരെങ്കിലുമുണ്ടാകുമെന്നുള്ളതാണ് സത്യം. എന്നാല്‍ മെയിലിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ എം ശ്രീനിവാസന്‍ വ്യക്തമാക്കി.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചെര്‍ണോബില്‍ ദുരന്ത സമയത്ത് പോലും അയല്‍ രാജ്യങ്ങളെ മാത്രമാണ് ആണവവികിരണം ബാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജപ്പാനില്‍ താരതമ്യേന ചെറിയ തോതിലുള്ള അണുപ്രസരണമാണ് നടക്കുന്നതെന്നും ഇന്ത്യയില്‍ നിന്നും വളരെ അകലെയുള്ള ജപ്പാനില്‍ നിന്നും അണുപ്രസരണം ഇന്ത്യയിലെത്താന്‍ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് നടക്കുന്ന പ്രചരണങ്ങള്‍ അസംബന്ധമാണെന്നും പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

English summary
The rumors were on high in chennai and mumbai today. It was being said that, if someone will go out in the rain, they’ll get caught in radioactive showers which could cause skin cancer. These all false rumors were being spread through E-mails and SMS’s.But Experts have rubbished the rumors and said there is no chance of radiation to affect India, because the level of radiation is not that high that it could affect India. Its impossible that radiation in Japan could spread in India through rain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X