Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂരും സുനന്ദയും പക്വതയില്ലാതെ പെരുമാറി: ബിജെപി

Tharoor and Sunanda
ദില്ലി: എംപി ശശി തരൂര്‍ പ്രസംഗിക്കുന്നത് കാണാന്‍ ഭാര്യ സുനന്ദ പുഷ്‌കര്‍ പാര്‍ലമെന്റിലെത്തി. ഭര്‍ത്താവിന്റെ പ്രസംഗം കണ്ട് ആസ്വദിച്ചുവെങ്കിലും സുനന്ദയുടെ സന്ദര്‍ശനവും ഗ്യാലറിയിലെ ചില പെരുമാറ്റ രീതികളും വിമര്‍ശനത്തിന് വിധേയമായിരിക്കുകയാണ്.

ലോക്‌സഭയുടെ സന്ദര്‍ശക ഗാലറിയില്‍ ഇരുന്ന സുനന്ദയും സഭയിലിരുന്ന തരൂരും സഭാ ചട്ടങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് ബിജെപി ആരോപിക്കുന്നത്.

രണ്ടുപേരും ആംഗ്യങ്ങളിലൂടെ ഒട്ടേറെ സമയം ആശയവിനിമയം നടത്തിയത് പെരുമാറ്റച്ചട്ടത്തിന് നിരക്കാത്തതാണെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ഗ്യാലറിയിലുള്ളവരെ അഭിവാദ്യം ചെയ്യുന്നതുപോലും വിലക്കിയിട്ടുള്ള സഭാ പെരുമാറ്റച്ചട്ടങ്ങള്‍ ദമ്പതിമാര്‍ ലംഘിച്ചുവെന്ന് ബിജെപി പറയുന്നു.

ഇവര്‍ തീരെ അപക്വമായിട്ടാണ് സഭയില്‍ പെരുമാറിയതെന്നും വിമര്‍ശനമുയരുന്നുണ്ട്. ലോക്‌സഭയിലെ നയതന്ത്രപ്രതിനിധി ഗാലറിയിലാണ് സുനന്ദ ആദ്യമിരുന്നത്. ഇവിടെനിന്നും തരൂരിനെ മുഖത്തോട് മുഖം കാണാന്‍ കഴിയുമായിരുന്നില്ല.

ഇതിനാല്‍ പിന്നീട് സുനന്ദ എതര്‍വശത്തെ സ്പീക്കറുടെ ഗാലറിയിലേയ്ക്ക് മാറി. സഭയിലെ അംഗങ്ങളെല്ലാം സുനന്ദയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഗ്ലാമര്‍ പരിവേഷവുമായി എത്തിയ സുനന്ദ തന്നെയായിരുന്നു മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+