ജയില്‍ മുറി എസിയാക്കണമെന്ന് പിള്ള
തിരുവനന്തപുരം: ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പൂജപ്പുരജയിലില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള തടവറയിലെ സൗകര്യങ്ങള്‍ കൂട്ടണമെന്ന് ആവശ്യപ്പെട്ടു.
ജയില്‍ മുറി എസിയാക്കണമെന്നും കൊതുകവല വേണമെന്നുമൊക്കെയാണ് പിള്ള ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇത് അനുവദിച്ചില്ലെങ്കില്‍ നിരാഹരം നടത്തുമെന്നും ജയില്‍ ഉദ്യോഗസ്ഥരെ പിള്ള അറിയിച്ചിട്ടുണ്ട്.
ബാലകൃഷ്ണപിള്ളയെ പാര്‍പ്പിച്ചിട്ടുള്ള പ്രത്യേക ബ്‌ളോക്കിലെ മുറിയില്‍ കടുത്ത ചൂടാണെന്നും ഫാനിന്റെ കാറ്റുകൊണ്ട് ഈ ചൂട് മാറ്റാന്‍ കഴിയില്ലെന്നാണ് പിള്ളയുടെ പരാതി. ചൂട് ഇനിയും കൂടുമെന്നതിനാല്‍ അടിയന്തരമായി എ.സി സ്ഥാപിക്കണമെന്നാണ് പിള്ള പറയുന്നത്.
കൊതുക് തിരി ഉപയോഗിക്കുന്നുണ്ടെങ്കിലും കൊതുക് ശല്യം കൂടുതലാണ്. ഇതുകാരണം രാത്രി ഉറക്കം തടസ്സപ്പെടുന്നതിനാല്‍ കൊതുക് വല വേണമെന്നും പിള്ള പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇക്കാര്യങ്ങള്‍ പിള്ള ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതനുവദിയ്ക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ജയില്‍ അധികൃതര്‍. ഈ സാഹചര്യത്തിലാണ് പിള്ള നിരാഹര സമരം നടത്തുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത്.












Click it and Unblock the Notifications