വിഎസിന് സീറ്റില്ല

തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാനസമിതിയോഗം തീരുമാനം അംഗീകരിച്ചു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ഈ തീരുമാനത്തിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നു. തുടര്‍ന്ന് വീണ്ടും യോഗം ചേര്‍ന്ന സെക്രട്ടേറിയറ്റ് വി.എസ്സിനെ മത്സരിപ്പിക്കാനാവില്ലെന്ന ആദ്യതീരുമാനത്തില്‍ ഉറച്ചുനിന്നു. പിന്നീട് ഈ തീരുമാനം സംസ്ഥാനസമിതിയും അംഗീകരിച്ചു.
നിയമസഭാതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നയിക്കണമെന്നും യോഗം തീരുമാനിച്ചു. പിണറായി വിജയന്‍ പാര്‍ട്ടിയെ നയിക്കണമെന്ന നിര്‍ദേശം യോഗത്തിലുയര്‍ന്നുവെങ്കിലും താന്‍ മത്സരിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്റെ പേര് പിണറായി തന്നെയാണ് നിര്‍ദേശിച്ചത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തിലായിരുന്നു സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. വി.എസ്സിനെതിരെ ഔദ്യോഗികപക്ഷത്തുനിന്ന് കനത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. പാര്‍ട്ടിക്കെതിരെ മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് സ്വീകരിച്ച നിലപാടുകള്‍ എടുത്തുകാട്ടിയായിരുന്നു വിമര്‍ശനം. വി.വി. ദക്ഷിണാമൂര്‍ത്തി, ഇ.പി. ജയരാജന്‍ എന്നിവരാണ് ശക്തമായ വിമര്‍ശനം നടത്തിയത്. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, ഡോ. തോമസ് ഐസക് എന്നിവരും വി.എസ്. മത്സരിക്കേണ്ടെന്നു വാദിച്ചു.
കനത്ത വിമര്‍ശനങ്ങള്‍ക്കിടയിലും സെക്രട്ടേറിയറ്റില്‍ വി.എസ്സിന് അനുകൂലമായ വാദങ്ങളും ഉയര്‍ന്നു. മന്ത്രിമാരായ പി.കെ. ശ്രീമതി, പി.കെ. ഗുരുദാസന്‍, ആനത്തലവട്ടം ആനന്ദന്‍, എം.വി. ഗോവിന്ദന്‍, എം.സി.ജോസഫൈന്‍ എന്നിവരാണ് വി.എസ്.മത്സരിക്കണമെന്ന് വാദിച്ചത്.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് പുറത്തുവന്ന വിഎസ് സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. എല്ലാം പറയേണ്ടവര്‍ പറയുമെന്നായിരുന്നു വിഎസിന്റെ പ്രതികരണം. എന്നാല്‍ ഇതുസംബന്ധിച്ച അവസാനം തീരുമാനങ്ങള്‍ ബുധനാഴ്ച മൂന്നു മണിയ്ക്കു ചേരുന്ന സിപിഎം സംസ്ഥാന സമിതിയില്‍ മാത്രമേ ഉണ്ടാകുവെന്നാണ് സൂചന.
നേരത്തേ വിഎസിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പലദിവസങ്ങളിലായി ചേര്‍ന്ന പാര്‍ട്ടി യോഗങ്ങളില്‍ ഇക്കാര്യം തീരുമാനിക്കുമെന്ന് കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല.
പലതവണ ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ഔദ്യോഗിക പക്ഷം വിഎസിന് സീ്റ്റ് നല്‍കുന്നതിനെതിരെ ശക്തമായി വാദിച്ചിരുന്നു. വിഎസ് മത്സരിക്കുന്നുണ്ടെങ്കില്‍ പിണറായിയെയും മത്സരിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. മാത്രമല്ല ഇത്തവണയും വിഎസിനെ മത്സരിപ്പിച്ചാല്‍ അത് പാര്‍ട്ടിയേക്കാള്‍ വലുതാണ് വ്യക്തികള്‍ എന്ന സൂചന നല്‍കുമെന്നും നേതാക്കള്‍ വാദിച്ചിരുന്നു.
എന്നാല്‍ വിഎസിനെ സ്താനാര്‍ഥിയാക്കണമെന്ന് ആവശ്യം സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ശക്തമായിരുന്നു. വിഎസിന്റെ ജന്മാനാടായ ആലപ്പുഴയിലും വടക്ക് കാസര്‍ക്കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടും വരെ വിഎസിന്റെ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി പ്രചാരണങ്ങള്‍ നടന്നിരുന്നു. പലേടത്തും വിഎസിന് വേണ്ടി പോസ്റ്ററുകളും ഉയര്‍ന്നിരുന്നു.
നേരത്തേ ആലപ്പുഴ, പാലക്കാട് ജില്ലകളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കിയപ്പോള്‍ കുട്ടനാട്, മലമ്പുഴ മണ്ഡലങ്ങള്‍ ഒഴിച്ചിട്ടിരുന്നു. വിഎസിന്റെ സീറ്റായ മലുമ്പുഴ ഒഴിച്ചിട്ടത് വിഎസ് മത്സരിക്കുമെന്നതിന് ശക്തമായ സൂചനയായിട്ടാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ വിഎസിനെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തോടെ വ്യക്തികളുടെ ഇമേജ് പാര്‍ട്ടിയ്ക്ക് അതീതമല്ലെന്ന വ്യക്തമായ സന്ദേശമാണ് സിപിഎം നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications