പത്തനാപുരത്ത് 49കാരിയെ മാനഭംഗപ്പെടുത്തി
പത്തനാപുരം: കൊല്ലം ജില്ലയിലെ പത്തനാപൂരത്ത് നാല്‍പ്പത്തിയൊന്‍പതുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി.
ഒച്ചവയ്ക്കാതിരിക്കാനായി ഇവരുടെ വായില്‍ കല്ലും മണ്ണും തിരുകിയാണ് മാനഭംഗം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെരുന്തോയി സ്വദേശി വിപിന്‍(35)എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു.
മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയായ മണി(50)എന്നയാള്‍ ഒളിവിലാണ്. ഞായറാഴ്ച എട്ടുമണിയോടെ കറവൂര്‍ പെരന്തോയില്‍ വനപ്രദേശത്താണ് വീട്ടമ്മയെ മാനഭംഗപ്പെടുത്തിയത്.
ബിസിറങ്ങി വീട്ടിലേയ്ക്ക് പോകും വഴി ഇവരും ചേര്‍ന്ന് അവരെ വനപ്രദേശത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വീട്ടമ്മ ഇപ്പോള്‍ ആശുപത്രിയിലാണ്. പിടിയിലായ വിപിന്‍ ലോറി ഡ്രൈവറാണ്, മണി കൂലിപ്പണിക്കാരനാണ്.












Click it and Unblock the Notifications