കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള മാഫിയ ഇല്ല: എം കെ നാരായണന്‍

  • By Lakshmi
Google Oneindia Malayalam News

NK Narayanan
പത്തനംതിട്ട: കേരളത്തില്‍ നിന്നുള്ളവര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ മാഫിയാ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ബംഗാള്‍ ഗവര്‍ണറുമായ എംകെ നാരായണന്‍. ഇക്കാര്യത്തില്‍ കൂടുതലായി തനിയ്ക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേരള മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന വിക്കിലീക്‌സ് വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കക്കാര്‍ക്കും വിക്കിലീക്‌സിനും എന്തു വേണമെങ്കിലും പറയാം. അതെ കുറിച്ച് കൂടുതല്‍ പ്രതികരിച്ച് വിവാദം സൃഷ്ടിക്കാന്‍ ഞാന്‍ ഒരുക്കമല്ല- അദ്ദേഹം പറഞ്ഞു.

യുഎസിന്റെ ഇന്ത്യന്‍ അംബാസിഡര്‍മാരായിരുന്ന ഡേവിഡ് മുള്‍ഫോര്‍ഡും തിമോത്തി റോമറും യുഎസ് ആഭ്യന്തരമന്ത്രാലയത്തിന് അയച്ച നയതന്ത്ര സന്ദേശങ്ങളിലെ കേരള മാഫിയ പരാമര്‍ശവും 2006ല്‍ നടന്ന മന്ത്രിസഭാ അഴിച്ചുപണിയില്‍ യുഎസിന്റെ സ്വാധീനം ഉണ്ടായിരുന്നു എന്ന പരാമര്‍ശവും കഴിഞ്ഞ ദിവസം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍ക്കൊപ്പം എംകെ നാരായണനും കൂടി ചേര്‍ന്ന് ഇപ്പോള്‍ ഒരു കേരള മാഫിയ ആണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നത്. ഉത്തരേന്ത്യക്കാര്‍ കൈയടക്കി വച്ചിരുന്ന മേഖലയില്‍ കേരളത്തില്‍ നിന്നുള്ളവര്‍ പ്രവര്‍ത്തിക്കുന്നത് തുടര്‍ന്നുവന്നിരുന്ന രീതിയില്‍ മാറ്റമുണ്ടാക്കിയേക്കാമെന്നുമായിരുന്നു പരാമര്‍ശം.

പാകിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഒറ്റപ്പെട്ടു എന്ന വിക്കിലീക്‌സ് വെളിപ്പെടുത്തലും പാര്‍ലമെന്റില്‍ പ്രതിപക്ഷം ആയുധമാക്കിയിരുന്നു.

English summary
The former National Security Adviser, M.K. Narayanan, on Tuesday said he had nothing to say about the WikiLeaks cables reported in The Hindu daily. Mr. Narayanan, now West Bengal Governor, said “Americans can say anything,” adding he had no idea about it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X