ഇന്ത്യാവിഷന്‍ ക്യാമറമാനെ ലീഗുകാര്‍ തല്ലിച്ചതച്ചു
കൊച്ചി: ഇന്ത്യാവിഷന്‍ ക്യാമറാമാന്‍ ഷാജി കൃഷ്ണന് മുസ്ലീംലീഗ് എംഎല്‍എ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വീടിന് മുന്നില്‍ വെച്ച് മര്‍ദ്ദനമേറ്റു. ക്രൂരമര്‍ദനത്തില്‍ പരിക്കേറ്റ ക്യാമറമാന്‍ ഷാജി കൃഷ്ണനെ പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഐസ്‌ക്രീം പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടക്കുന്നു എന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയതായിരുന്നു ഇന്ത്യാവിഷന്‍ സംഘം.
എംഎല്‍എയെ ചോദ്യംചെയ്യാന്‍ പൊലീസ് എത്തിയെന്ന വാര്‍ത്ത വ്യാജമാണെന്നും വേണമെങ്കില്‍ നോക്കാമെന്നും പറഞ്ഞ് അകത്തേക്ക് ക്ഷണിച്ചാണ് ഷാജിയെ മര്‍ദിച്ചത്. എംഎല്‍എ നോക്കിനില്‍ക്കെയായിരുന്നു അനുയായികളുടെ അക്രമം.












Click it and Unblock the Notifications