പാമോയില്‍: ചാണ്ടി കാണിച്ചത് അതിബുദ്ധിയെന്ന് വിഎസ്

ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കേസ് പിന്‍വലിച്ചത് രക്ഷപ്പെടാനുളള അതിബുദ്ധിയായിപ്പോയി. കോടതി തീരുമാനം വരുന്നതുവരെ ഉമ്മന്‍ ചാണ്ടി ക്ഷമ കാണിക്കണമെന്നും കോടതികളെ വെല്ലുവിളിച്ച് സ്വയം വില കളയരുതെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നതിന് തെളിവാണ് സുപ്രീംകോടതിയുടെ വിധിപ്പകര്‍പ്പുകള്‍.
ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവുണ്ടോ എന്ന് പറയേണ്ടത് അന്വേഷണ ഏജന്‍സിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ പാമോയില്‍ കേസില്‍ തനിക്കെതിരേ വി.എസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടിഎച്ച് മുസ്തഫ പറഞ്ഞ കാര്യത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് കുത്തിപ്പൊക്കുന്നതെങ്കില്‍ എന്തുകൊണ്ടാണ് തന്റെ പേര് കോടതിയില്‍ പറയാതിരുന്നതെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. കേസ് വീണ്ടും കുത്തിപ്പൊക്കിയതിന് പിന്നില്‍ ടിഎച്ച് മുസ്തഫയല്ലെന്നതിന് ഇത് തെളിവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications