Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുള്ളക്കുട്ടിക്കെതിരെ പോസ്റ്ററുകള്‍

Abdullakutty
കാസര്‍ഗോഡ്: സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ എപി അബ്ദുള്ളക്കുട്ടിക്കെതിരേ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പോസ്റ്ററുകള്‍.

അബ്ദുള്ളക്കുട്ടിക്ക് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഇതിനായി കോണ്‍ഗ്രസ് നേതൃത്വം ഇടപെടണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.

കണ്ണൂരില്‍ സിപിഎമ്മിന്റെ അദ്ഭുതക്കുട്ടിയായി മാറിയ അബ്ദുള്ളക്കുട്ടി രണ്ട ്തവണ എംപിയായതിന് ശേഷമാണ് കോണ്‍ഗ്രസിലെത്തിയത്. കണ്ണൂരിലെ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എംവിജയരാജനെ അട്ടിമറിച്ച് കോണ്‍ഗ്രസിന്റെ അദ്ഭുതക്കുട്ടിയാവാനും അദ്ദേഹത്തിന് കഴിഞ്ഞു.

എന്നാല്‍ ഇത്തവണ അബ്ദുള്ളക്കുട്ടി സിപിഎമ്മിന്റെ കുത്തകയായ കാസര്‍കോട്ടെ തൃക്കരിപ്പൂര്‍ മണ്ഡലം പിടിയ്ക്കാനാണ് നിയോഗിയ്ക്കപ്പെടുകയെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇതിനെതിരെയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. സിറ്റിങ് എം.എല്‍.എ കെ കുഞ്ഞിരാമന് സിപിഎം ഒരു തവണ കൂടി അവസരം നല്‍കുമെന്നാണറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+