റിയാലിറ്റി ഷോ വിജയികളെ കബളിപ്പിച്ചു
കോഴിക്കോട്: മലയാളത്തിലെ പ്രശസ്ത ചാനലില്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയില്‍ വിജയികളായ നാലുപേരെ സംഘനേതാവ് പണം നല്കാതെ കബളിപ്പിച്ചെന്ന പരാതിയുമായി സംഘാംഗങ്ങള്‍ രംഗത്ത്.
അമൃത ചാനലില്‍ സംപ്രേക്ഷണംചെയ്ത സൂപ്പര്‍ ഡ്യൂപ്പ്- 2 പരിപാടിയില്‍ വിജയികളായ ആലപ്പുഴ കായംകുളം സ്വദേശി ഗണേഷ് ഗോപാല്‍, മാവേലിക്കര സ്വദേശി ബിജു പ്രതാപ്, ഹരികുമാര്‍, തിരുവനന്തപുരം സ്വദേശി ഷാഫി എന്നിവരാണു പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഗ്രൂപ്പ് ലീഡറായ കുന്നംകുളം സ്വദേശി റഫീക്കിനെതിരെയാണ് പരാതി.
ഒന്നാം സമ്മാനമായ മൂന്നു ലക്ഷം രൂപ ചാനല്‍ നല്‍കിയിട്ടും തങ്ങള്‍ക്കുള്ള വിഹിതം ലഭിച്ചില്ലെന്നാണ് ഇവരുടെ പരാതി. തങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഇല്ലാത്തതിനാലാണു ചാനല്‍ അധികൃതരുമായി സംസാരിച്ചു പാന്‍ കാര്‍ഡുള്ള റഫീക്കിന് ചെക്ക് കൈമാറാന്‍ സമ്മതിച്ചത്. പക്ഷേ, ഈ തുക നല്കാന്‍ റഫീഖ് തയാറാകുന്നില്ലെന്നാണ് പരാതി.












Click it and Unblock the Notifications