2 രൂപ അരി: തിര. കമ്മീഷനെതിരെ കോടതി

ഒല്ലൂര്‍ എംഎല്‍എ രാജാജി മാത്യൂ തോമസ് നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ചയ്ക്കകം അന്വേഷിച്ച് വിശദീകരണം നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് ആന്റണി ഡൊമിനിക് എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
രണ്ട് രൂപയ്ക്ക് അരി നല്‍കുന്നതിന് വ്യാപിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടി നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് ഏഴിനാണ് നിര്‍ദേശിച്ചത്.
എന്നാല്‍ പദ്ധതി തിരഞ്ഞെടുപ്പിന്റെ പവിത്രതയെ ബാധിക്കുന്നതല്ലെന്നും ജനങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യം എന്തിന് തടയുന്നുവെന്നും കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുള്ള തീരുമാനം ആയതിനാല്‍ തടയാന്‍ കമീഷന് അധികാരമുണ്ടെന്ന് തോന്നുന്നില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞു.
അരി വിതരണം സംബന്ധിച്ച നടപടികള്‍ നിര്‍ത്തിവെക്കാനും പദ്ധതിയുടെ പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പദ്ധതി വ്യാപിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്നായിരുന്നു കമ്മീഷന്‍ നിലപാട്.












Click it and Unblock the Notifications