കോണ്‍ഗ്രസ് 81 സീറ്റില്‍; മാണിക്ക് 15

മുന്നണിയിലെ വല്യേട്ടനായ കോണ്‍ഗ്രസ് 81 സീറ്റില്‍ മത്സരിക്കും. രണ്ടാം കക്ഷിയായ മുസ്ലീം ലീഗിന് 24 സീറ്റില്‍ മത്സരിയ്ക്കും. 22 സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് കേരള കോണ്‍ഗ്രസ് എം 15 സീറ്റില്‍ ഒതുങ്ങി. ഏഴ് സീറ്റ് ലഭിച്ചത് സോഷ്യലിസ്റ്റ് ജനതയ്ക്ക് ആശ്വാസമായിട്ടുണ്ട്. ജെഎസ്എസ്. 4,സിഎംപി.3, കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്) 3, കേരള കോണ്‍ഗ്രസ് (ബി) 2, ആര്‍എസ്പി 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ഘടകകക്ഷികള്‍ എല്ലാം കൂടി 59 സീറ്റുകളില്‍ മത്സരിക്കും.
എണ്ണത്തില്‍ തീരുമാനമായെങ്കിലും മണ്ഡലം ഏതൊക്കെയെന്ന കാര്യത്തില്‍ തര്‍ക്കം ബാക്കിനില്‍ക്കുകയാണ്. ചൊവ്വാഴ്ച രാത്രി 11 മണി വരെ നീണ്ട മാരത്തണ്‍ ചര്‍ച്ചയിലാണ് ഘടകകക്ഷികളുമായുള്ള ചര്‍ച്ച സീറ്റ് വിഭജനം സംബന്ധിച്ച ധാരണ രൂപപ്പെട്ടത്.
കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പലഘട്ടത്തിലും വഴിമുട്ടിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി ഇടഞ്ഞ് ഇറങ്ങിപ്പോകാനൊരുങ്ങിയ കെഎം മാണിയെ പി.കെ.കുഞ്ഞാലിക്കുട്ടി അനുനയിപ്പിച്ച് വീണ്ടും സംസാരം തുടരുകയായിരുന്നു.
ബുധനാഴ്ച രാവിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ദില്ലിയ്ക്ക് പോകും. 18നേ മണ്ഡലം സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ നടക്കൂ.












Click it and Unblock the Notifications