Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹ്‌റൈനില്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നില്ല

മനാമ: ജനാധിപത്യ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ബഹ്‌റൈന്‍ ഭരണകൂടം നടപടികള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ ഇവിടെ ജനജീവിതം ദുസ്സഹമാകുന്നു.

അവശ്യസാധനങ്ങള്‍ കിട്ടാതെ ജനങ്ങള്‍ വലയുകയാണ്. ഇതിനൊപ്പം പ്രമുഖ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ സേവനം നിര്‍ത്തിവച്ചതായും റിപ്പോര്‍്ട്ടുണ്ട്. ഇത് ഇന്ത്യക്കാരുള്‍പ്പെടെ ബഹ്‌റൈനിലുള്ള പ്രവാസികളുടെ അവസ്ഥ തീര്‍ത്തും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. മൊബൈല്‍ഫോണിനൊപ്പം തന്നെ ഇന്റര്‍നെറ്റ് സേവനങ്ങളും തകരാറിലാവുകയാണ്.

ചൊവ്വാഴ്ചയാണ് ഷിയ പ്രക്ഷോഭകരെ അടിച്ചമര്‍ത്താനായി ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സമരം അടിച്ചമര്‍ത്താന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്. മാനമയിലേയും മറ്റ് പ്രശ്‌നബാധിത പ്രദേശങ്ങളിലെയും കടകളും മറ്റു ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇതിനാലാണ് അവശ്യസാധനക്ഷാമം രൂക്ഷമായിരിക്കുന്നത്.

ഇതിനിടെ ബഹ്‌റൈനിലെ രാഷ്ട്രീയ സാഹചര്യം മുന്‍നിര്‍ത്തി എല്ലാ ഇന്ത്യന്‍ തൊഴിലാളികളും ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കാര്‍ താമസസ്ഥലം വിട്ട് പുറത്തിറങ്ങുന്നത് കരുതലോടെയാവണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മനാമയിലെ പേള്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയിരുന്ന പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി ബഹ്‌റിനി പൊലീസ് മുന്നോട്ടുപോവുകയാണ്. പ്രക്ഷോഭകര്‍ക്ക് നേരെ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്നുണ്ട്.

ഭരണ നവീകരണം ആവശ്യപ്പെട്ട് ഒരു മാസക്കാലമായി പ്രക്ഷോഭകര്‍ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. പ്രക്ഷോഭകരുടെ ടെന്റുകള്‍ പൊലീസ് അഗ്‌നിക്കിരയാക്കിയിട്ടുണ്ട്.

ബഹ്‌റൈനെ സഹായിക്കാനായി സൗദിയില്‍ നിന്ന് ആയിരവും യുഎഇയില്‍ നിന്ന് അഞ്ഞൂറും സുരക്ഷാഭടന്മാര്‍ എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+