കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുകുഷിമ ആണവനിലയത്തില്‍ വീണ്ടുംതീപിടുത്തം

  • By Lakshmi
Google Oneindia Malayalam News

Fukushima Nuclear Reactor
ടോക്കിയോ: അണുവികിരണ മുന്നറിയിപ്പ് നിലനില്‍ക്കുന്ന ഫുകുഷിമ ആണവനിലയത്തില്‍ വീണ്ടും തീപിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. ഒന്നാമത്തെയും മൂന്നാമത്തേയും റിയാക്ടറുകളില്‍ കഴിഞ്ഞദിവസം സ്‌ഫോടനമുണ്ടായിരുന്നു.

ആണവനിലയത്തിലെ നാലാമത്തെ റിയാക്ടറിലാണ് ബുധനാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുകയാണെന്ന് നിലയത്തിന്റെ നടത്തിപ്പുകാരായ ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനി അറിയിച്ചു.

നിലയത്തില്‍ സ്‌ഫോടനങ്ങള്‍ തുടരുന്നതിനാല്‍ അണുവികിരണ ഭീഷണി കൂടുതല്‍ ശക്തമായി. ജനങ്ങളോട് സംയമനം പാലിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്. ഫുകുഷിമയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള ടോക്കിയോയില്‍ ആണുവികിരണം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഫ്രഞ്ച് എംബസി മുന്നറിയിപ്പു നല്‍കി.

ഫുകുഷിമ ആണവനിലയത്തിന്റെ മുപ്പതു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ ഒഴിഞ്ഞുപോവുകയോ വീടിനു പുറത്തിറങ്ങാതിരിക്കുകയോ വേണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടോക്കിയോയ്ക്കു സമീപം കനഗാവയില്‍ സാധാരണയിലേക്കാള്‍ ഒന്‍പത് ഇരട്ടി അണുവികിരണം സ്ഥിരീകരിച്ചതായി ക്യോഡോ ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ടു ചെയ്തു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാന്‍ നേരിടുന്ന ഏറ്റവും ഗുരുതരമായി പ്രതിസന്ധിയാണ് ഇതെന്ന് പ്രധാനമന്ത്രി നവൊടൊ കാന്‍ പറഞ്ഞു. ജനങ്ങള്‍ ആശങ്ക മാറ്റിവച്ച് സംയമനം പാലിക്കണമെന്നും കൂടുതല്‍ അണുവികിരണ സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

അണുവികിരണ ഭീഷണിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ടോക്കിയോയില്‍ ശാസ്ത്രജ്ഞര്‍ അടിയന്തര യോഗം ചേര്‍ന്നു. അണുവികിരണം നിയന്ത്രവിധേയമാക്കാന്‍ ജപ്പാന്‍ യുഎസ് സേനയുടെ സഹായം തേടിയിട്ടുണ്ട്.

English summary
A fire broke out again early on Wednesday at the troubled reactor 4 of the quake-hit Fukushima 1 nuclear power plant in Japan, Xinhua news agency reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X