കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാന്‍ ഭൂചലനം ദിവസത്തിന്റെ ദൈര്‍ഘ്യം കുറച്ചു

  • By Lakshmi
Google Oneindia Malayalam News

Earth
വാഷിങ്ടണ്‍: ജപ്പാനില്‍ മാര്‍ച്ച് 11ന് വെള്ളിയാഴ്ചയുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ ഭൂമിയുടെ ഭ്രമണത്തിന് 1.8 മൈക്രോ സെക്കന്‍ഡ് വേഗം കൂടിയതായി യുഎസ് ബഹിരാകാശ ഏജന്‍സി(നാസ)യുടെ കണക്ക്.

ഒരു സെക്കന്‍ഡിന്റെ പത്തുലക്ഷത്തില്‍ ഒരംശമാണ് ഒരു മൈക്രോ സെക്കന്‍ഡ്. ഒരു ദിവസത്തില്‍ മൊത്തം 86,400 സെക്കന്‍ഡാണുള്ളത്. ഭൂചലനത്തിന് ശേഷം ഓരോ ദിവസത്തിന്റെയും ദൈര്‍ഘ്യത്തില്‍ 1.8 മൈക്രോ സെക്കന്‍ഡിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ചലനത്തില്‍ ജപ്പാന്‍ ദ്വീപിനും ഭൂമിയുടെ അച്ചുതണ്ടിനും സ്ഥാനഭ്രംശം വന്നതായി നേരത്തേ സ്ഥിരീകരിച്ചിരുന്നു. ജപ്പാന്‍ പ്രധാന ദ്വീപിന്റെ സ്ഥാനചലനത്തോടെ ഭൗമോപരിതലത്തിലെ പിണ്ഡഭാരം ഭൂമധ്യരേഖയിലേക്കു കൂടുതല്‍ അടുത്തതാണു ഭൂമിയുടെ ഭ്രമണവേഗം കൂടാന്‍ കാരണം.

ജപ്പാന്‍ ഭൂകമ്പത്തിന്റെ തീവ്രത റിച്ചര്‍ സ്‌കെയിലില്‍ ഒന്‍പത് ആണെന്നും നാസ കണക്കാക്കിയിട്ടുണ്ട്.
8.9 തീവ്രത എന്നായിരുന്നു ആദ്യം പുറത്തുവന്ന കണക്കുകള്‍.

ദിവസത്തിന്റെ ദൈര്‍ഘ്യത്തിലുണ്ടാകുന്ന ഇത്തരം നേരിയ മാറ്റങ്ങള്‍ സാധാരണമാണെന്നും ഇതു മനുഷ്യരുടെ സാധാരണ ജീവിതത്തെ ബാധിക്കില്ലെന്നും നാസ ഭൗമശാസ്ത്രജ്ഞന്‍ റിച്ചാഡ് ഗ്രോസ് പറഞ്ഞു.

2004ലെ സൂനാമിക്കിടയാക്കിയ സുമാത്ര ഭൂകമ്പം കാരണം ദിവസത്തിന്റെ ദൈര്‍ഘ്യത്തില്‍ 6.8 മൈക്രോ സെക്കന്‍ഡ് കുറവു വന്നിരുന്നു. 2010ല്‍ ചിലിയിലുണ്ടായ ഭൂകമ്പം 1.26 മൈക്രോ സെക്കന്‍ഡിന്റെ കുറവാണു വരുത്തിയത്.

English summary
The 9.0 magnitude earthquake that jolted Japan also shortened Earth's day by just over one-millionth of a second (1.8 microseconds to be exact), according to NASA. It also shifted the Earth's axis by about 6.5 inches.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X