മോഡലിന്റെ മാറത്ത് കടിച്ച പാമ്പ് ചത്തു

ഇസ്രയേല്‍ മോഡലായ ഒറിറ്റ് ഫോക്‌സിന്റെ മാറിടത്തിലാണ് ഷൂട്ടിനിടെ പാമ്പ് കടിച്ചത്. മാറിടത്തില്‍ ആഞ്ഞ് കടിച്ചതിനാല്‍ ഇംപ്ലാന്റില്‍ നിന്നുള്ള സിലിക്കണ്‍ വിഷം ശരീരത്തില്‍ കലര്‍ന്നാണ് പാമ്പ് ചത്തത് എന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരസ്യ ചിത്രീകരണത്തിനായി പാമ്പിനെ ശരീപത്തില്‍ ചുറ്റി പോസ് ചെയ്തശേഷം അതിനെ ചുംബിക്കാന്‍ ഒരുങ്ങുമ്പോഴാണ് അത് മോഡിലിന്റെ മാറിടത്തില്‍ കടിച്ചത്. പിടി അയഞ്ഞതോടെയാണ് പാമ്പ് മോഡിലിനെ കടിച്ചത്.
കടിയേറ്റ ഒറിറ്റ് ഉറക്കെ അലറിക്കരഞ്ഞപ്പോഴേക്കും സഹായി എത്തി പാമ്പിന്റെ കടി വിടുവിക്കാന്‍ ശ്രമം നടത്തി. ഏതാനും സെക്കന്‍ഡുകള്‍ക്ക് ശേഷമാണ് പാമ്പ് കടിവിട്ടത്. ഉടനെതന്നെ മോഡലിന് കുത്തിവപ്പ് നല്‍കുകയുംചെയ്തു. പക്ഷേ അപ്പോഴേയ്ക്കും പാമ്പ് ചത്തിരുന്നു.
ഇനി പ്രകൃതിസ്‌നേഹികള്‍ എപ്പോഴാണ് ഈ സംഭവത്തിനെതിരെ വരുന്നതെന്ന് കണ്ടറിയണം. പാമ്പുപോലുള്ള ജീവികളെ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നത് വിമര്‍ശിക്കപ്പെടാന്‍ ഇടയുണ്ട്.












Click it and Unblock the Notifications