ബെയ്ജിങ്: ചൈനയില്‍ ഒരു നായയെ വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്. ലു ലിയാങ് എന്ന വ്യവസായിയുടെ നാലടി നീളവും 81കിലോഭാരവുമുള്ള നായയാണ് 10ലക്ഷം പൗണ്ട്(ഏതാണ്ട് 72,698,582രൂപ) വിറ്റുപോയത്.
ബിഗ് സ്പ്‌ളാഷ് എന്ന ഓമനപ്പേരില്‍ ലു ലിയാങ് വളര്‍ത്തിയിരുന്ന നായയെ കോടീശ്വരനായ ഒരു ഖനിയുടമയാണ് അതിശയിപ്പിക്കുന്ന വിലയ്ക്ക് സ്വന്തമാക്കിയത്.
ടിബറ്റന്‍ മാസ്റ്റഫ് എന്ന വര്‍ഗത്തില്‍പ്പെട്ടതാണ് ഈ നായ. ഇവര്‍ കാവല്‍ ജോലിയ്ക്ക് വിരുതന്മാരാണ്. ലോകത്തിലെ ഏ്റ്റവും പഴക്കമുള്ള അപൂര്‍വ്വനായവര്‍ഗമാണ് മാസ്റ്റിഫ്. ശ്രീബുദ്ധനും യുദ്ധവീരനായ ചെങ്കിസ് ഖാനും ഇത്തരം ഇനത്തില്‍പ്പെട്ട നായകളെ വളര്‍ത്തിയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന്.
ലോകത്തില്‍ ആദ്യമായാണ് ഒരു നായയ്ക്ക് ഇത്രയും കൂടിയ വിലയ്ക്കു വില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
A Tibetan Mastiff has been sold in China for a whopping one million pounds, making it the world's most expensive dog. The Telegraph reported that Tibetan Mastiffs are fierce guard dogs and are thought to the one of the world's oldest breeds. According to legends, both Genghis Khan and LordBuddha kept them.