വിഎസിന്റെ സ്ഥാനാര്‍ഥിത്വം പിബിയില്‍

വിഎസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തര്‍ക്കമുയര്‍ന്നാല്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇടപെടണമെന്നും വി.എസ് മത്സരിക്കുന്നതാണ് നല്ലതെന്നു സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും പറയണമെന്നും നേരത്തെ പിബിയില്‍ ധാരണയുണ്ടായിരുന്നതായി പറയപ്പെടുന്നു.
എന്നാല്‍ ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന സിപിഎം നേതൃ യോഗങ്ങളില്‍ പ്രകാശ് കാരാട്ട് തര്‍ക്കത്തില്‍ ഇടപെടുകയോ ഇക്കാര്യം പറയുകയോ ചെയ്തില്ല. ഇതിനെ പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, വരദരാജന്‍, എം. കെ പന്ഥെ എന്നിവര്‍ ചോദ്യം ചെയ്തുവെന്നാണ് അറിയുന്നത്. ഇതേത്തുടര്‍ന്നാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച തന്നെ അവയലബിള്‍ പിബി ചേരാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications