കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയ്ക്ക് കലാമിനെ ഇഷ്ടമല്ലെന്ന് വിക്കിലീക്‌സ്

  • By Lakshmi
Google Oneindia Malayalam News

Sonia
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ ഇഷ്ടമായിരുന്നില്ലെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍.

സോണിയയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ അറപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ അമേരിക്കന്‍ എംബസി 2006ല്‍ അമേരിക്കയിലെ ഭരണനേതൃത്വത്തിന് കൈമാറിയ രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റക്കാരനായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ കലാം ഉത്തരവിടുമോയെന്ന് സോണിയ ആശങ്കപ്പെട്ടിരുന്നുവത്രേ. മൃദുഹിന്ദുത്വ നിലപാടാണ് കലാമിനെ സോണിയയ്ക്ക് ഇഷ്ടമില്ലാത്തയാളാക്കി മാറ്റിയത്. അബ്ദുള്‍ കലാം രണ്ടാമത്തെ തവണയും രാഷ്ട്രപതി ആകുന്നതിനെ സോണിയ ശക്തിയുക്തം എതിര്‍ത്തിരുന്നു എന്നും വിക്കിലീക്ക്‌സ് വെളിപ്പെടുത്തുന്നു.

സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അറപ്പാണെന്നും ദന്തഗോപുരത്തില്‍ കഴിയാനാണ് ഇവര്‍ ഇഷ്ടപ്പെടുന്നുവെന്നും പറയുന്ന റിപ്പോര്‍ട്ട് സോണിയയ്ക്ക് പാദസേവ ചെയ്യല്‍ മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് കോണ്‍ഗ്രസിലെ നല്ലൊരു ശതമാനം നേതാക്കളും ധരിച്ചുവച്ചിരിക്കുന്നുവെന്നും വെളിപ്പെടുത്തുന്നു.

എന്നാല്‍ വിക്കി ലീക്‌സ് അവകാശവാദങ്ങള്‍ സംബന്ധിച്ച് സംശയങ്ങളും ഉയരുകയാണ്. വരുന്നവാര്‍ത്തകള്‍ മുഴുവന്‍ യുപിഎയ്ക്കും കോണ്‍ഗ്രസിനും എതിരാണെന്നത് സംശയം ജനിപ്പിക്കുന്നുണ്ട്. മാത്രമല്ല ദളിത് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ദളിത് ഭവനങ്ങളില്‍ അന്തിയുറങ്ങുകയും ചെയ്തിട്ടുള്ള രാഹുല്‍ ജനങ്ങളിലേയ്ക്കിറങ്ങാന്‍ മടിക്കുന്നുവെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

യുപിഎ സര്‍ക്കാരിനെ പറ്റിയുള്ള വെളിപ്പെടുത്തല്‍ രേഖകള്‍ മാത്രമാണ് വിക്കിക്ക് ലഭിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് ഒരു വെളിപ്പെടുത്തലും എന്തുകൊണ്ടാണ് വിക്കിയില്‍ വരാത്തതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്.

English summary
The issue of executing Mohammed Afzal Guru, accused of 2001 Parliament attack case, “may bring to light longstanding animosity between President [A.P.J. Abdul] Kalam and Sonia Gandhi,” states a cable sent by the United States Embassy in New Delhi to Washington in 2006.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X