ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

ശശിയെക്കുറിച്ച് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു നടപടി. ശശിയെതിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കംചെയ്യുകയും എന്നാല്‍ പ്രാഥമികാംഗത്വത്തില്‍ നിലനിര്‍ത്തുകയുമാണെന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സംസ്ഥാന സമിതി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
പരാതി അന്വേഷിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, എ.വിജയരാഘവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ ശുപാര്‍ശ സിപിഎം. സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങുംമുമ്പു ശശിക്കെതിരെ നടപടി വേണമെന്നു കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷം സെക്രട്ടേറിയറ്റ് കൈക്കൊണ്ട നടപടി സംസ്ഥാനസമിതിയും അംഗീകരിച്ചു.












Click it and Unblock the Notifications