തീരുമാനം വിഎസിന്റെ സമ്മതത്തോടെ?

ചര്‍ച്ചകള്‍ക്കിടെ യോഗത്തില്‍ സംസാരിച്ച വിഎസ് എനിക്ക് 89 വയസായി. എല്ലായിടത്തും ഓടിയെത്താനാവില്ല. അതിനാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലെയും പ്രചരണ പരിപാടികളില്‍ എനിക്ക് എത്താന്‍ കഴിഞ്ഞു എന്ന് വരില്ല-എന്നാണത്രേ പറഞ്ഞത്.
എന്നാല്‍ വിഎസ് എന്തുകൊണ്ട് മനസ്സുമാറ്റിയെന്ന ചോദ്യവും രാഷ്ട്രീയവൃത്തങ്ങളില്‍ സജീവമാണ്. നേരത്തേ ദില്ലിയില്‍ കേന്ദ്രകമ്മിറ്റിയും, പൊളിറ്റ് ബ്യൂറോയും ചേര്‍ന്ന സമയത്ത് എല്ലാകാര്യങ്ങളും പാര്‍ട്ടി തീരുമാനിക്കുമെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും വ്യക്തമാക്കിയ അതേ വിഎസ് തന്നെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലും സമിതിയിലും തന്റെ പ്രായാധിക്യം ചൂണ്ടിക്കാട്ടിയത്.
എന്നും എല്ലാകാര്യത്തിലും ആരും കാണാത്ത ചില അടുവകള്‍ പയറ്റുകയെന്നത് വിഎസിന്റെ ശൈലിയാണ്. അതിനാല്‍ത്തന്നെ ഇപ്പോള്‍ വിഎസ് കൈക്കൊണ്ട് നിലപാട് മറ്റൊരു അടവുനയാമാണോയെന്ന് സംശയിക്കുന്നവരും കുറവല്ല.
എന്തായാലും വിഎസ് സ്വയം പിന്മാറിയതായാലും മത്സരിക്കേണ്ടെന്ന് പാര്‍ട്ടി പറഞ്ഞതാണെങ്കിലും വിഎസ് അരാധകര്‍ പിണറായിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷത്തിനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. വിഎസിന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയരുന്നത് പിണറായിയുള്‍പ്പെടെയുള്ള കണ്ണൂര്‍ ലോബിയ്‌ക്കെതിരെയാണ്.












Click it and Unblock the Notifications