തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനില്ലെന്ന് കണ്ണന്താനം
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കാഞ്ഞിരപ്പള്ളി എംഎല്‍എ അല്‍ഫോന്‍സ് കണ്ണന്താനം. വിഎസിന് പുറത്താക്കിയതടക്കമുള്ള സിപിഎമ്മിലെ പുതിയ സംഭവങ്ങള്‍ ദു:ഖിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ താന്‍ മത്സരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഎസിന് സീറ്റ് നല്‍കാത്തത് ദു:ഖകരമാണ്. വിഎസ് ഒരു ജനവികാരമാണെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടി. ഐഎഎസ് ഉദ്യോഗം രാജിവെച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ണന്താനം ഇടതുപിന്തുണയോടെ കാഞ്ഞിരപ്പള്ളിയില്‍ മത്സരിച്ചത്.
ഇത്തവണ പൂഞ്ഞാര്‍ മണ്ഡലത്തില്‍ സിപിഎം സ്വതന്ത്രനായി കണ്ണന്താനത്തെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തിരുന്നു.












Click it and Unblock the Notifications