ആറാട്ടുപുഴപൂരം തല്‍സമയ സംപ്രേഷണം ഇന്റര്‍നെറ്റില്‍

18, 19 തീയതികളിലാണു ടൂറിസം വകുപ്പ് പൂരത്തെ തല്‍സമയം ഇന്റര്‍നെറ്റിലെത്തിക്കുന്നത്. 18നു വൈകിട്ട് ആറിനു തുടങ്ങുന്ന സംപ്രേഷണം പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നുവരെയാകും. ഇതാദ്യമായാണ് പൂരം സമ്പൂര്‍ണമായി വെബ്കാസ്റ്റ് ചെയ്യുന്നതെന്ന് ടൂറിസം സെക്രട്ടറി ഡോ. വി വേണു അറിയിച്ചു.
ശ്രീ ധര്‍മശാസ്താവിന്റെ ക്ഷേത്രമായ ആറാട്ടുപുഴയില്‍ കഴിഞ്ഞ 1428 വര്‍ഷമായി പൂരം ആഘോഷിച്ചുവരുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആറാട്ടുപുഴ പൂരത്തില്‍ നിന്നും വേര്‍പിരിഞ്ഞാണ് തൃശൂര്‍ വിഭാഗം തൃശൂര്‍പൂരം ആരംഭിച്ചതെന്നാണ് ഐതീഹ്യം.
കേരളത്തിന്റെ സാസ്‌കാരിക ടൂറിസം രംഗത്ത് പുതിയൊരു ചുവടുവെയ്പ്പായി പൂരം വെബ്കാസ്റ്റിങ് മാറുമെന്നാണ് വിനോദസഞ്ചാര വകുപ്പ് പ്രതീക്ഷിയ്ക്കുന്നത്.












Click it and Unblock the Notifications