വിഎസിന് വേണ്ടി എസ്എംഎസ് പ്രവാഹം
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ എസ്എംഎസ് പ്രളയം.
'വി.എസിനു സീറ്റില്ലെങ്കില്‍ എല്‍ഡിഎഫിനു വോട്ടില്ല' എന്നതില്‍ തുടങ്ങി പാര്‍ട്ടിയെ വിമര്‍ശിയ്ക്കുന്ന എസ്എംഎസുകള്‍ മൊബൈലുകളില്‍ നിന്ന് മൊബൈലുകളിലേക്ക് പറക്കുകയാണ്.
വിഎസിനു സീറ്റ് നിഷേധിച്ചതില്‍ സാന്റിയാഗോ മാര്‍ട്ടിനും ഫാരിസ് അബൂബക്കറും ടോമിന്‍ തച്ചങ്കരിയും ബാലകൃഷ്ണ പിള്ളയും പി.ശശിയും തികഞ്ഞ സന്തോഷത്തിലാണെന്ന് ഒരു എസ്എംഎസ് പറയുന്നു. ബുധനാഴ്ച രാത്രി ബാലകൃഷ്ണപിള്ള ജയിലില്‍ സന്തോഷത്തോടെയാണ് ഉറങ്ങിയെന്നാണ് മറ്റൊരു എസ്എംഎസ്.
പാര്‍ട്ടിക്കു വിഎസിനെ വേണ്ടെങ്കില്‍ ജനത്തിനു പാര്‍ട്ടിയേയും വേണ്ട എന്ന മൊബൈല്‍ സന്ദേശവും പ്രചരിയ്ക്കുന്നുണ്ട്. വി.എസിനു സീറ്റ് നിഷേധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊട്ടാരക്കരയില്‍ പ്രകടനം നടത്തിയ ബാലകൃഷ്ണ പിള്ളയുടെ അനുയായികള്‍ക്ക് അടുത്ത ദിവസം തന്നെ സി.പി.എമ്മില്‍ അംഗത്വം കൊടുക്കുമെന്ന് പരിഹാസരൂപണെയുള്ള സന്ദേശവും മൊബൈലുകളില്‍ നിറയുന്നുണ്ട്.
അതേ സമയം എന്ത് സമ്മര്‍ദ്ദമുണ്ടായാലും ഇനി തിരഞ്ഞെടുപ്പില്‍ തോല്‍ക്കേണ്ടി വന്നാലും വിഎസിന് കീഴടങ്ങേണ്ടെന്ന നിലപാടിലാണ് സിപിഎം.












Click it and Unblock the Notifications