കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് മത്സരിക്കാത്തതില്‍ സുരേഷിന് നിരാശ

  • By Lakshmi
Google Oneindia Malayalam News

K Suresh Kumar
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ മത്സരിക്കില്ലെന്ന കാര്യം തന്നെ നിരാശനാക്കുന്നുവെന്ന് മൂന്നാര്‍ ദൗത്യസംഘത്തിന്റെ മുന്‍ തലവനും അച്യുതാനന്ദന്റെ അടുത്തയാളുമായ കെ സുരേഷ്‌കുമാര്‍.

ഇപ്പോള്‍ സംസ്ഥാന ഐടി സെക്രട്ടറിയായ സുരേഷ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. എനിയ്ക്ക് ഒരു രാഷ്ട്രീയകക്ഷിയോടും പ്രത്യേകിച്ച് മമതയില്ല. എന്നാല്‍ ഏറെക്കാലം കൂടെ പ്രവര്‍ത്തിച്ചയൊരാളെന്ന നിലയില്‍ വിഎസ് മത്സരിക്കാത്തതില്‍ നിരാശയുണ്ട്.

മൂന്നാറിലെ ഭൂമികയ്യേറ്റം ഒഴിപ്പിക്കല്‍ പോലുള്ള പോരാട്ടങ്ങള്‍ക്ക് വിഎസ് ഇല്ലെങ്കില്‍ തുടര്‍ച്ചയുണ്ടാകില്ല. ലോട്ടറിമാഫിയയുടെ കാര്യത്തിലും വിഎസ് ഇല്ലാത്തപക്ഷം ഇതുതന്നെ സംഭവിക്കും- സുരേഷ് പറയുന്നു.

പ്രതിപക്ഷനേതാവെന്ന നിലയില്‍ അദ്ദേഹം ഏറ്റെടുത്ത പോരാട്ടങ്ങള്‍ മുഖ്യമന്ത്രി ആയപ്പോള്‍ അദ്ദേഹം തുടര്‍ന്നില്ലെന്ന പ്രചാരണം ശരിയല്ല.

അദ്ദേഹത്തിനോടൊപ്പം ഏറെ അടുത്ത് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ടെന്ന കാര്യം എനിക്കറിയാം. അത് ലോട്ടറി വിഷയമായാലും ശാരിയുടേതുപോലുള്ള പെണ്‍വാണിഭ കേസായാലും ശരി-സുരേഷ്‌കുമാര്‍ പറഞ്ഞു.

English summary
K Suresh Kumar IAS former leader of Munnar Task Force said that he is disappointed over CPM decision that denied ticket for CM VS Acthuthanandan for coming Election. Suresh added that if VS will not there Munnar and Lottery issues will be stopped.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X