വിഎസ് പ്രചാരണത്തിനുണ്ടാകില്ല?

ആരോഗ്യകാരണങ്ങളാല്‍ വിഎസ് മത്സരിക്കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. ഇതേ ആരോഗ്യകാരണങ്ങളാല്‍ത്തന്നെ താന്‍ പ്രചാരണരംഗത്തുണ്ടാകില്ലെന്നായിരുന്നു വിഎസിന്റെ പ്രതികരണം.
ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ച വിഎസിന്റെ സ്വരത്തിന് ഒരു വിടപറയലിന്റെ ധ്വനിയുണ്ടായിരുന്നു. മേല്‍ക്കമ്മിറ്റിയില്‍ നിന്നുള്ളവര്‍ സംസ്ഥാന കമ്മിറ്റിയില്‍ പ്രസംഗിക്കാറില്ലെന്ന പതിവ് തെറ്റിച്ചാണ് വിഎസ് യോഗത്തില്‍ സംസാരിച്ചത്.
തനിക്ക് ആരോഗ്യക്കുറവുണ്ട് എന്നാണല്ലോ പലരും പറയുന്നത്. അപ്പോള്‍പിന്നെ പ്രചാരണത്തിനായി 14 ജില്ലകളിലും കെട്ടിയെഴുന്നള്ളി പോകേണ്ട കാര്യമില്ലല്ലോ. പറ്റാവുന്നിടത്തൊക്കെ പോകാം. അപ്പോള്‍ നോക്കാം- വി.എസ്. പറഞ്ഞു. നേരത്തേ സെക്രട്ടേറിയറ്റിലും ഏതാണ്ട് ഇതേരീതിയില്‍ത്തന്നെയായിരുന്നു.
ഭൂരിപക്ഷവും തന്നെ എതിര്‍ക്കുന്നു എന്നു കണ്ടതോടെ പിന്‍വാങ്ങുകയാണെന്ന് അദ്ദേഹം അറിയിച്ചു. പ്രചാരണരംഗത്ത് പാര്‍ട്ടിയെയും മുന്നണിയെയും നയിക്കാന്‍ വി.എസ്. ഉണ്ടാകണമെന്ന് അദ്ദേഹത്തെ എതിര്‍ത്തവരും അഭ്യര്‍ഥിച്ചിരുന്നു. ഉള്ള ആരോഗ്യം കൊണ്ട് അതിനായി ശ്രമിക്കാമെന്നായിരുന്നു അവിടെ അദ്ദേഹം പറഞ്ഞത്.
വിഎസ് മത്സരിക്കണമെന്നും വേണ്ടെന്നുംമുള്ള വാദഗതികളുടെ മൂന്ന് മണിക്കൂറുകള്‍. ഒടുക്കം സംസ്ഥാന കമ്മിറ്റിയോഗം ചേര്‍ന്നപ്പോള്‍ അനാരോഗ്യം മൂലം വിഎസ് മത്സരരംഗത്തുണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications