Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ ഫ്ളെക്സില്‍ ചാണകം പൂശി

VS-Pinarayi
കാസര്‍കോട്: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതില്‍ ഉയരുന്ന രോഷം പാര്‍ട്ടിയിലെ ഔദ്യോഗിക നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധമായി മാറുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിഎസ് അനുകൂല പ്രകടനങ്ങളില്‍ പലതിലും പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്.

കാസര്‍കോട് ജില്ലയിലെ നീലേശ്വരം, ചിറ്റാരിക്കല്‍ ,മടിക്കൈ, കാഞ്ഞങ്ങാട്, കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി, വൈക്കത്തിനടുത്ത വെച്ചൂര്‍ കൊല്ലം ജില്ലയിലെ താന്നിക്കമുക്ക്, എറണാകുളം ജില്ലയിലെ ഏഴിക്കര, ഏലൂര്‍, മഞ്ഞുമ്മല്‍ , കോഴിക്കോട് ജില്ലയിലെ എടച്ചേരി, തൂണേരി, വിയ്യൂര്‍ , കൊയിലാണ്ടി എന്നിവിടങ്ങളിലാണ് വി.എസിന് പിന്തുണ പ്രഖ്യാപിച്ച് പകടനം നടന്നത്. ഇതില്‍ ഏറ്റവും വൈകാരികമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയത് വിഎസ് പക്ഷത്തിന് മുന്‍തൂക്കമുള്ള കാസര്‍കോട്ടാണ്.

കാസര്‍കോട് ജില്ലയിലെ സിപിഎം നേതാക്കളുടെ വീടിനു മുന്നില്‍ കരിങ്കൊടി ഉയര്‍ത്തിയാണ് പലരും പ്രതിഷേധിച്ചത്. പി കരുണാകരന്‍ എംപി, സതീഷ് ചന്ദ്രന്‍ കെ കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ വീടിനുമുന്നിലാണ് കഴിഞ്ഞ രാത്രി കരിങ്കൊടി പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വര്‍ഗ്ഗ വഞ്ചകനെന്ന് എഴുതിയ ഫ്ളെക്സില്‍ ചാണകം പൂശിയും പ്രകോപനപരമായ പ്രതിഷേധവും ഇതിനിടെ അരങ്ങേറി. ചില ടിവി ചാനലുകള്‍ ഇത് സംപ്രേക്ഷണവും ചെയ്തു. എന്നാല്‍ ഇതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണോ എന്ന കാര്യം വ്യക്തമല്ല.

മറ്റു പലയിടത്തും വി.എസ് അനുകൂലികള്‍ പ്രകടനത്തിന് ഒരുക്കം കൂട്ടുന്നതായാണ് റിപ്പോര്‍ട്ടുകളുണ്ട്. ആലപ്പുഴയിലെ ചില സ്ഥലങ്ങളില്‍ വി.എസ് അനുകൂല പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+