എക്‌സ്പ്രസ് തീവണ്ടിയില്‍ സുഖപ്രസവം
പാലക്കാട്: ഓടുന്ന തീവണ്ടിയില്‍ ഇരുപത്തിയഞ്ചുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തമിഴ്‌നാട് സ്വദേശിനിയായ ജ്യോതിയാണ് ട്രിച്ചി എറണാകുളം എക്‌സ്പ്രസ് തീവണ്ടിയുടെ ജനറല്‍ കംപാര്‍ട്‌മെന്റില്‍ പ്രസവിച്ചത്.
ട്രിച്ചി തിരുവരമ്പൂര്‍ സ്വദേശിനിയാണ് ജ്യോതി. ആലുവയിലുള്ള ബന്ധുവീട്ടിലേക്ക് പോകും വഴി പറളി സ്‌റ്റേഷനും ലക്കിടി സ്‌റ്റേഷനും ഇടയില്‍ വച്ച് കഴിഞ്ഞ ദിവസം വെളുപ്പിന് മൂന്നരയോടെയാണ് പ്രസവം നടന്നത്.
കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന സ്ത്രീകളും മറ്റുയാത്രക്കാരും യുവതിക്ക് എല്ലാ സഹായങ്ങളും ഒരുക്കി. തവണ്ടി ഒറ്റപ്പാലം സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ റയില്‍വെ ഡോക്ടര്‍ എത്തി പരിശോധന നടത്തിയശേഷം യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു.
എന്നാല്‍, സ്‌റ്റേഷനിലേക്ക് ആംബുലന്‍സ് അയയ്ക്കാന്‍ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ബന്ധപ്പെട്ടു എങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനാലാണ് യുവതിയെ യാത്ര തുടരാന്‍ അനുവദിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
പൊതുവേ ഇത്തരത്തിലുള്ള സംഭവമുണ്ടായാല്‍ വണ്ടി തൊട്ടടുത്ത സ്റ്റേഷനില്‍ എത്തുമ്പോള്‍ കുഞ്ഞിനെയും അമ്മയെയും റയില്‍വേ ആശുപത്രിയിലേയ്‌ക്കോ അല്ലെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലേയ്‌ക്കോ മാറ്റുകയാണ് പതിവ്.












Click it and Unblock the Notifications