ഗ്രൗണ്ട് സീറോയില്‍ പള്ളി; വിധി ഒരുമാസത്തിനുള്ളില്‍
ന്യൂയോര്‍ക്ക്: അല്‍ ഖായിദ ഭീകരര്‍ തകര്‍ത്ത ലോക വ്യാപാരകേന്ദ്രത്തോടു ചേര്‍ന്നുള്ള ഗ്രൗണ്ട് സീറോയില്‍ ഇസ്ലാമിക കേന്ദ്രവും മുസ്ലിം പള്ളിയും നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഒരുമാസത്തിനുള്ളില്‍ വിധി വരും.
ചൊവ്വാഴ്ച ഈ കേസില്‍ നടന്ന വാദത്തിനിടെ ജഡ്ജി പോള്‍ ഫെയിന്‍മാനാണ് എത്രയും പെട്ടെന്ന് കേസില്‍ വിധിയുണ്ടാകുമെന്ന കാര്യം അറിയിച്ചത്.
പള്ളിക്കായി പൊളിച്ചുനീക്കാന്‍ ആലോചിക്കുന്ന കെട്ടിടം ഒട്ടേറെപ്പേര്‍ക്ക് ജീവഹാനി സംഭവിച്ച സെപ്റ്റംബര്‍ 11ലെ ആക്രമണത്തിന്റെ സ്മാരകമായി നിലനിര്‍ത്തണമെന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ആക്രമണത്തെത്തുടര്‍ന്നു രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും മരണത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്ത അഗ്‌നിശമന സേനാംഗവും ലോവര്‍ മന്‍ഹാട്ടന്‍ കെട്ടിടം പൊളിച്ചു പള്ളി നിര്‍മിക്കുന്നതിനെതിരെ കോടതിയില്‍ കക്ഷിചേര്‍ന്നിരുന്നു.
ഗ്രൗണ്ട് സീറോയില്‍ പള്ളി പണിയാനുളള നീക്കങ്ങള്‍ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ ശ്ക്തിയുക്തം എതിര്‍ത്തിരുന്നു. മുസ്ലീം തീവ്രവാദികള്‍ നശിപ്പിച്ച സ്ഥലത്ത് മുംസ്ലിം പള്ളി പണിയുന്നതിന്റെ സാംഗത്യത്തെയാണ് കൂടുതല്‍ ആളുകളും ചോദ്യം ചെയ്തിരുന്നത്. ഇതിന്റെ പേരില്‍ അമേരിക്കയില്‍ നടന്ന അഭിപ്യാവോട്ടെടുപ്പുകള്‍ക്ക് കണക്കില്ല.
15 കോടി ഡോളര്‍ മുടക്കി 16 നില കെട്ടിടമാണ് ഇവിടെ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.












Click it and Unblock the Notifications