Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹ്‌റൈന്‍ പ്രക്ഷോഭം; മലയാളി മരിച്ചു

Bahrain Protest
മനാമ: ജനാധിപത്യ പ്രക്ഷോഭങ്ങള്‍ രൂക്ഷമാകുന്ന ബഹ്‌റൈനിലെ പ്രശ്‌നബാധിത മേഖലകളിലൊന്നായ ബുദയ്യയില്‍ ഒരു മലയാളി വെടിയേറ്റുമരിച്ചു.

സെക്യൂരിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട സ്വദേശി സ്റ്റീഫന്‍ ഏബ്രഹാം ആണു മരിച്ചത്. അല്‍ മേയ്ഡ് സെക്യൂരിറ്റി കമ്പനിയുടെ കീഴില്‍ അവാല്‍ ഡെയറിയിലാണു സ്റ്റീഫന്‍ ജോലി ചെയ്തിരുന്നത്. തലസ്ഥാനമായ മനാമയുടെ വടക്കന്‍ മേഖലയിലാണു ബുദയ്യ.

പ്രക്ഷോഭകരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കണ്ടു നില്‍ക്കവെ അബദ്ധവശാല്‍ വെടിയേറ്റതാണെന്ന് ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പ്രക്ഷോഭത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ ജനജീവിതം ദുസ്സഹമാവുകയാണ്. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളോട് എംബസിയുടെ വെബ്‌സൈറ്റില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബഹ്‌റൈന്‍ തലസ്ഥാന നഗരിയിലും മറ്റും തമ്പടിച്ച പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞദിവസംരണ്ടു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

അക്രമത്തില്‍ ഒരു ബംഗദേശ് പൌരന്‍ കൊല്ലപ്പെട്ടതായും 17 ഏഷ്യന്‍ വംശജര്‍ക്ക് പരുക്കേറ്റതായും നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഇതിനിടെ ബഹ്‌റൈനിലെ പ്രക്ഷോഭത്തെ സൈന്യം അടിച്ചമര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജാവ് പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള അധികാരം സൈന്യത്തിന് നല്‍കിയിരുന്നു. സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ ബഹ്‌റൈന് പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈനിക സഹായം നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+