Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് മത്സരിക്കണമെന്ന് അവൈലബിള്‍ പിബി

VS Achuthanandan
ദില്ലി: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ മത്സരിയ്ക്കണമെന്ന് സിപിഎം അവൈലബിള്‍ പിബി യോഗം നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ആസ്ഥാനമായ ദില്ലി എകെജി സെന്ററില്‍ ചേര്‍ന്ന പിബി യോഗത്തിന്റെ നിലപാട് പാര്‍ട്ടിയുടെ കേരള ഘടകത്തിനെ അറിയിക്കാനും തീരുമാനമായി.

പിബിയുടെ തീരുമാനം വിഎസും കഴിഞ്ഞദിവസം കാത്തുനിന്നുവെന്നാണ് ലഭിയ്ക്കുന്ന സൂചന. സംസ്ഥാനഘടകം സീറ്റ് നിഷേധിച്ചിട്ടും അത് പരാമര്‍ശിയ്ക്കാന്‍ വിഎസ് തയാറാവാഞ്ഞത് ഇതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ക്ക് ശേഷം രണ്ട് ദിവസമായി ക്ലിഫ് ഹൗസില്‍ പൂര്‍ണവിശ്രമത്തിലാണ് വി.എസ്.

അതിനിടെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് അന്തിമരൂപം നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തുടങ്ങി. വി.എസിന്റെ സ്ഥാനാര്‍ഥിത്വം സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയ്ക്ക് വന്നേക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

2006ല്‍ വി.എസിന് സീറ്റ് നിഷേധിച്ചപ്പോള്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ശക്തിയില്ലെങ്കിലും വിഎസിന് അനുകലമായ ജനവികാരം പി.ബിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം. ഇക്കാര്യം പി.ബി സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ജനങ്ങള്‍ തെരുവില്‍ പ്രകടനം നടത്തുന്നതിനു പുറമേ പി.ബിയിലേക്ക് സംസ്ഥാനത്തു നിന്നും നിരന്തരം എത്തുന്ന ഫാക്‌സ് സന്ദേശങ്ങളും വി.എസിനായി വിവിധ ജില്ലാ കമ്മിറ്റികള്‍ രംഗത്തെത്തിയതും വി.എസിന് തുണയായതെന്നാണ് കരുതപ്പെടുന്നത്.

ഇടതുസ്ഥനാര്‍ഥികളുടെ വിജയസാധ്യത കണക്കിലെടുത്ത് തോമസ് ഐസക്, എം.എ ബേബി, പി.കെ ശ്രീമതി തുടങ്ങിയ വി.എസ് വിരുദ്ധ ചേരികള്‍ വരെ വി.എസ് മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന സമിതിയില്‍ ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന അവയ്‌ലബിള്‍ പി.ബിയിലും ഭൂരിപക്ഷം അംഗങ്ങളും വി.എസിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെ വിമര്‍ശിച്ചിരുന്നു. വരദരാജന്‍, വൃന്ദാ കാരാട്ട്, എം.കെ പാന്ഥെ എന്നിവര്‍ വി.എസിന് അനുകൂലമായ നിലപാടെടുത്തു. സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുകയാണ് വേണ്ടതെന്ന പി.ബി തീരുമാനം സംസ്ഥാന സമിതിയില്‍ ഉന്നയിക്കാന്‍ കഴിയാത്ത ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും എസ്.രാമചന്ദ്രന്‍പിള്ളയ്ക്കുമെതിരെയും പി.ബിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+