പൊലീസുകാരനെ ജനക്കൂട്ടം ചുട്ടുകൊന്നു
ജയ്പുര്‍: രാജസ്ഥാനില്‍ അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് ഇന്‍സ്‌പെക്ടറെ ചുട്ടുകൊന്നു. ഒരു കൊലക്കേസില്‍ പ്രതികളെ പിടിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ഒരാള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് സംഭവം. സവായ് മധൊപുരിലെ എസ് ഐ ഫൂല്‍ മുഹമ്മദ് ആണു കൊല്ലപ്പെട്ടത്.
മാന്‍ടൗണ്‍ സ്‌റ്റേഷന്‍ പരിധിയിലെ ജലസംഭരണിക്കു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ രണ്ട് പേരില്‍ ഒരാള്‍ താഴേക്ക് ചാടി ജീവനൊടുക്കിയതോടെയാണ് സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം.
രോഷാകുലരായ നാട്ടുകാര്‍ പൊലീസുകാരെ ആക്രമിക്കുകയും പൊലീസ് ജീപ്പ് ചുട്ടെരിക്കുകയും ചെയ്തു. ജീപ്പിലുണ്ടായ ഫൂല്‍ മുഹമ്മദിനു രക്ഷപ്പെടാനായില്ല. അക്രമത്തില്‍ 15 പേര്‍ക്കു പരുക്കേറ്റു.
സ്ഥലത്തു പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.. സ്ഥിതിഗതി നിയന്ത്രണാധീനമെന്ന് എഡിജി നവ്ദീപ് സിങ് അറിയിച്ചു.












Click it and Unblock the Notifications