കോഴ നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടില്ല മന്‍മോഹന്‍

വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുന്നതിന് എം.പിമാര്‍ക്ക് വേണ്ടി 60 കോടി രൂപ കോഴയായി നല്‍കിയെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തലുകളെ കുറിച്ച് ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
എം.പിമാരുടെ വോട്ട് ഉറപ്പാക്കുന്നതിന് വേണ്ടി ആരെങ്കിലും അവര്‍ക്ക് കോഴ നല്‍കിയതായുള്ള സംഭവത്തെ കുറിച്ച് എനിക്ക് ഒന്നുമറിയില്ല. ഞാന്‍ അത്തരത്തിലൊരു പ്രവൃത്തിയിലും ഏര്‍പ്പെട്ടിട്ടില്ല. ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ ഒരു തരത്തിലും ബാധിക്കില്ല മന്‍മോഹന്‍ വ്യക്തമാക്കി.
2008ല്‍ ആണവകരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നു പാര്‍ലമെന്റില്‍ വിശ്വാസവോട്ട് തേടിയ യുപിഎ സര്‍ക്കാര്‍ എംപിമാരുടെ പിന്തുണ നേടാനായി കോണ്‍ഗ്രസ് 60 കോടിയോളം രൂപ കോഴ നല്‍കിയെന്നായിരുന്നു വിക്കിലീക്‌സ് വെളിപ്പെടുത്തല്‍.
അമേരിക്കന്‍ എംബസി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ച രഹസ്യ സന്ദേശങ്ങളാണ് ് വിക്കിലീക്‌സ് ചോര്‍ത്തി പുറത്തു വിട്ടത്. വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തിന് വഴി തെളിച്ചിരുന്നു.












Click it and Unblock the Notifications