വനിതാ പൊലീസിനെ പീഡിപ്പിക്കാന്‍ ശ്രമം
ദില്ലി: മദ്യലഹരയില്‍ വനിതാപൊലീസിനെ മാനഭംഗപ്പെടുത്താന്‍ശ്രമിച്ച മൂന്നുപൊലീസുകാര്‍ അറസ്റ്റിലായി. ഷഹ്ദാര ഖുദേസിയ പാര്‍ക്കിലാണ് കഴിഞ്ഞ 11ന് കോസ്റ്റബിള്‍മാരായ പവന്‍, അജിത്, രാജ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് 20 കാരിയായ കോസ്റ്റബിളിനെ അപമാനിക്കാന്‍ ശ്രമിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പൊലീസുകാര്‍ സഹപ്രവര്‍ത്തകയെ പിന്തുടരുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിയ്ക്കുകയുമായിരുന്നു. ഈ സമയം ഇവര്‍ യൂണിഫോം ധരിച്ചിരുന്നില്ല.
വഴിയാത്രക്കാര്‍ ഇടപെട്ടതോടെ മൂവരും ഓടി രക്ഷപ്പെട്ടു. തലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിനിടെയാണ് പൊലീസുകാരിയെത്തന്നെ സഹപ്രവര്‍ത്തകര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഈ വര്‍ഷം മാത്രം 42 സ്ത്രീകള്‍ ദില്ലിയില്‍ ബലാല്‍സംഗത്തിനിരയായിട്ടുണ്ട്.












Click it and Unblock the Notifications