Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Pinarayi
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 93 സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. അഞ്ച് സ്വതന്ത്രന്‍മാരും സിപിഎം പിന്തുണയോടെ മത്സരിയ്ക്കുന്നുണ്ട്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ എറണാകുളം മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കും. വട്ടിയൂര്‍കാവില്‍ ചെറിയാന്‍ ഫിലിപ്പും ഇടത് സ്വതന്ത്രനായിട്ടാകും മത്സരിക്കുക.

പിടിഎ. റഹീം (കുന്ദമംഗലം), ശങ്കര നാരായണന്‍ (വള്ളിക്കുന്ന്), പ്രൊഫ. തോമസ് മാത്യു (നിലമ്പൂര്‍), കെ.ടി. ജലീല്‍ (തവനൂര്‍), പ്രൊഫസര്‍ ജോസഫ് സെബാസ്റ്റ്യന്‍ (തൊടുപുഴ), ചെറിയാന്‍ ഫിലിപ്പ് (വട്ടിയൂര്‍ക്കാവ്) എന്നിവരാണ് മറ്റ് ഇടത് സ്വതന്ത്രര്‍.

കൊയിലാണ്ടി കെ.ദാസന്‍, തിരുവമ്പാടി ജോര്‍ജ് എം.തോമസ്, കല്‍പ്പറ്റ പി.എ മുഹമ്മദ്, വണ്ടൂര്‍ വി.രാമേശന്‍, മഞ്ചേശ്വരം സി.എച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂര്‍ കുഞ്ഞിരാമന്‍, കല്യാശേരി രാജേഷ്, ധര്‍മ്മടം കെ.കെ നാരായണന്‍, കോഴിക്കോട് നോര്‍ത്ത് എ.പ്രദീപ്കുമാര്‍, സൗത്ത് സി.പി മുസഫിര്‍ മുഹമ്മദ്, പൊന്നാനി പി.ശ്രീരാമകൃഷ്ണന്‍, പയ്യന്നൂര്‍ സി.കൃഷ്ണന്‍, തളിപ്പറമ്പ് ജെയിംസ് മാത്യൂ, അഴീക്കോട് പ്രകാശന്‍ മാസ്റ്റര്‍, മട്ടന്നൂര്‍ ഇ.പി ജയരാജന്‍, തലശേരി കോടിയേരി ബാലകൃഷ്ണന്‍, കുറ്റിയാടി ലതിക, പുതുശേരി പുരുഷന്‍ കടലുണ്ടി, ബേപ്പൂര്‍ എളമരം കരീം, കല്പറ്റ പി.എ മുഹമ്മദ്, മാനന്തവാടി കെ.സി കുഞ്ഞിരാമന്‍, സുല്‍ത്താന്‍ ബത്തേരി ഇ.പി ശങ്കരന്‍, കൊണ്ടോടി നൗഷാദ്, മങ്കട മദീജ നാസര്‍, തിരൂര്‍ പി.പി അബ്ദുള്ളക്കുട്ടി, തരൂര്‍ എ.കെ ബാലന്‍, ഒറ്റപ്പാലം എം.ഹംസ, പാലക്കാട് ദിവാകരന്‍, ഗുരുവായൂര്‍ കെ.വി അബ്ദുള്‍ ഖാദര്‍. ഏറ്റുമാനൂര്‍ കെ.സുരേഷ്‌കുറുപ്പ്, കോട്ടയം, വി.എന്‍ വാസവന്‍, ചങ്ങനാശേരി ഡോ.ബി ഇക്ബാല്‍, പുതുപ്പള്ളിപ്രൊഫ.സുജ സൂസണ്‍ ജോര്‍ജ് എന്നിവരും മത്സരിക്കും.

ചിറ്റൂര്‍, പൂഞ്ഞാര്‍ നിയമസഭ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിയ്ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു. പൂഞ്ഞാറില്‍ ഇടതുമുന്നണി പാനലില്‍ മത്സരിക്കാനിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം പിന്‍മാറിയത് വി.എസ് ഫാക്ടര്‍ മൂലമല്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ദരിദ്രര്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്ന താല്‍പര്യം മൂലമാണ് കണ്ണന്താനം പിന്‍മാറിയതെന്നും പിണറായി വിശദീകരിച്ചു.

കേരളത്തില്‍ ദരിദ്രര്‍ കുറവാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റും ധാരാളം ദരിദ്രര്‍ ഉണ്ട്. അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്ന താല്‍പര്യം മൂലമാണ് പൂഞ്ഞാറിലെ സീറ്റ് വാഗ്ദാനം കണ്ണന്താനം നിരസിച്ചതെന്നും പിണറായി പറഞ്ഞു. ഇക്കാര്യം കണ്ണന്താനം നേരിട്ട് തന്നെ അറിയിച്ചതായും പിണറായി വിശദീകരിച്ചു. നിലവില്‍ കാഞ്ഞിരപ്പള്ളി എംഎല്‍എയാണ് അല്‍ഫോണ്‍സ് കണ്ണന്താനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+