Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ടീഷര്‍ട്ട് വിറ്റയാള്‍ക്ക് മര്‍ദ്ദനം

VS Shirt
തൃശൂര്‍: വിഎസ് വിഷയം സിപിഎമ്മിലെ ആഭ്യന്തരപ്രശ്‌നമെന്നതിനപ്പുറത്തേക്ക് കത്തിക്കാളിയതോടെ വിഎസ് ബ്രാന്‍ഡിന് വിപണിയിലും പ്രിയമേറി. വിഎസിന്റെ ചിത്രം പതിച്ച ടീഷര്‍ട്ടുകളും തൊപ്പികള്‍ക്കും സംസ്ഥാനമൊട്ടാകെ വന്‍വില്‍പനയാണ് നടക്കുന്നത്. വിഎസിന്റെ ചിത്രത്തിന് പുറമെ പാര്‍ട്ടി ചിഹ്നമായി അരിവാള്‍ ചുറ്റികയും ടീ ഷര്‍ട്ടുകളില്‍ പതിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ വിഎസ് ടീ ഷര്‍ട്ട് വിറ്റ കച്ചവടക്കാരനെ മര്‍ദ്ദനമേറ്റ സംഭവവും ഉണ്ടായി. തൃശൂര്‍ ഹൈറോഡിലുള്ള ഒരു സ്വകാര്യസ്ഥാപനത്തില്‍ വിഎസ് ടീഷര്‍ട്ടുകള്‍ വില്‍പനയ്ക്ക് വെച്ച കടക്കാരനാണ് മര്‍ദ്ദനമേറ്റത്. കച്ചവടം പുരോഗമിയ്ക്കുന്നതിനിടെ കടയുടമയെ ഒരു സംഘം ആളുകള്‍ കടയിലെത്തി മര്‍ദിക്കുകയായിരുന്നു.

കുരിയച്ചിറ സ്വദേശി ജോസ്മണിക്കാണ് മര്‍ദനമേറ്റത്. മര്‍ദിച്ചവരെ പിടികൂടിയിട്ടില്ല. ഇരുപതോളം പേരടങ്ങുന്ന സംഘമാണു മര്‍ദിച്ചതെന്ന് പറയുന്നു. വിഎസിന്റെ ആളാണോടായെന്ന് ചോദിച്ചായിരുന്നു തല്ല്. ടീഷര്‍ട്ട് വാങ്ങാനെത്തിയവരെയും ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+