22 സീറ്റില്‍ ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും സെക്രട്ടറിമാരായ ഡോ. എംകെ മുനീര്‍ കോഴിക്കോട് സൗത്തിലും ടി.എ. അഹമ്മദ് കബീര്‍ മങ്കടയിലും കെ.എന്‍.എ. ഖാദര്‍ വള്ളിക്കുന്നിലും മത്സരിക്കും.
ദേശീയ സെക്രട്ടറി എംപി അബ്ദുസ്സമദ് സമദാനി കോട്ടക്കലിലും യൂത്ത്ലീഗ് പ്രസിഡന്റ് കെഎം ഷാജി അഴീക്കോടും ജനറല്‍ സെക്രട്ടറി എന്‍. ഷംസുദ്ദീന് മണ്ണാര്‍ക്കാട്ടും ജനവിധി തേടും. ഗുരുവായൂര്‍, ഇരവിപുരം സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. ആദ്യ ലിസ്റ്റില്‍ വനിതാ സ്ഥാനാര്‍ഥികളെയൊന്നും ലീഗ് പ്രഖ്യാപിച്ചിട്ടില്ല.
സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ജില്ലാ കമ്മിറ്റികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഗുരുവായൂരിലെയും ഇരവിപുരത്തെയും സ്ഥാനാര്‍ഥി പ്രഖ്യാപനം മാറ്റിയതെന്നാണ് സൂചന. രാത്രി ഏഴരയോടെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ വെച്ചാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ മഞ്ചേശ്വരം പി.ബി. അബ്ദുറസാഖ്, കാസര്‍കോട് എന്‍.എ. നെല്ലിക്കുന്ന്, അഴീക്കോട് കെ.എം. ഷാജി, കുറ്റിയാടി സൂപ്പി നരിക്കാട്ടേരി, തിരുവമ്പാടി സി. മോയിന്‍കുട്ടി, കൊടുവള്ളി വി.എം. ഉമ്മര്‍മാസ്റ്റര്‍, കോഴിക്കോട് സൗത് എം.കെ.മുനീര്‍, കുന്ദമംഗലം യു.സി. രാമന്, വള്ളിക്കുന്ന് കെ.എന്‍.എ. ഖാദര്‍, കൊണ്ടോട്ടി കെ.മുഹമ്മദുണ്ണി ഹാജി, മലപ്പുറം പി. ഉബൈദുല്ല, പെരിന്തല്‍മണ്ണ മഞ്ഞളാംകുഴി അലി, മഞ്ചേരി എം. ഉമ്മര്‍, വേങ്ങര പി.കെ. കുഞ്ഞാലിക്കുട്ടി, മണ്ണാര്‍ക്കാട് അഡ്വ. എന്‍. ഷംസുദ്ദീന്, തിരൂരങ്ങാടി പി.കെ. അബ്ദുറബ്ബ്, താനൂര്‍ അബ്ദുറഹിമാന് രണ്ടത്താണി, ഏറനാട് പി.കെ. ബഷീര്‍, തിരൂര്‍ സി. മമ്മൂട്ടി, കോട്ടക്കല്‍ എം.പി. അബ്ദുസ്സമദ് സമദാനി, മങ്കട ടി.എ. അഹമ്മദ് കബീര്‍, കളമശ്ശേരിവി.കെ. ഇബ്രാഹിം കുഞ്ഞ്. പട്ടികയില്‍ ആറ് പേര് പുതുമുഖങ്ങളാണ്.
ഐ.എന്‍.എല്‍ വിട്ട് ലീഗിലെത്തിയ എന്‍എ നെല്ലിക്കുന്നിന് കാസര്‍കോട് സീറ്റ് നല്കിയപ്പോള് പിഎംഎ സലാമിന് സീറ്റില്ല. അനുനയിപ്പിയ്ക്കാനെന്ന നിലയ്ക്ക് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് സലാമിന്റെ പേര് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications