കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22 സീറ്റില്‍ ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

  • By Ajith Babu
Google Oneindia Malayalam News

Kunjalikutty
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിപ്പട്ടിക സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. യുഡിഎഫില്‍ ലീഗിന് ലഭിച്ച 24 സീറ്റില്‍ 22 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് വ്യാഴാഴ്ച വൈകിട്ട് പ്രഖ്യാപിച്ചത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും സെക്രട്ടറിമാരായ ഡോ. എംകെ മുനീര്‍ കോഴിക്കോട് സൗത്തിലും ടി.എ. അഹമ്മദ് കബീര്‍ മങ്കടയിലും കെ.എന്‍.എ. ഖാദര്‍ വള്ളിക്കുന്നിലും മത്സരിക്കും.

ദേശീയ സെക്രട്ടറി എംപി അബ്ദുസ്സമദ് സമദാനി കോട്ടക്കലിലും യൂത്ത്‌ലീഗ് പ്രസിഡന്റ് കെഎം ഷാജി അഴീക്കോടും ജനറല്‍ സെക്രട്ടറി എന്‍. ഷംസുദ്ദീന്‍ മണ്ണാര്‍ക്കാട്ടും ജനവിധി തേടും. ഗുരുവായൂര്‍, ഇരവിപുരം സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. ആദ്യ ലിസ്റ്റില്‍ വനിതാ സ്ഥാനാര്‍ഥികളെയൊന്നും ലീഗ് പ്രഖ്യാപിച്ചിട്ടില്ല.

സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ജില്ലാ കമ്മിറ്റികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഗുരുവായൂരിലെയും ഇരവിപുരത്തെയും സ്ഥാനാര്‍ഥി പ്രഖ്യാപനം മാറ്റിയതെന്നാണ് സൂചന. രാത്രി ഏഴരയോടെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ വെച്ചാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ മഞ്ചേശ്വരം പി.ബി. അബ്ദുറസാഖ്, കാസര്‍കോട് എന്‍.എ. നെല്ലിക്കുന്ന്, അഴീക്കോട് കെ.എം. ഷാജി, കുറ്റിയാടി സൂപ്പി നരിക്കാട്ടേരി, തിരുവമ്പാടി സി. മോയിന്‍കുട്ടി, കൊടുവള്ളി വി.എം. ഉമ്മര്‍മാസ്റ്റര്‍, കോഴിക്കോട് സൗത് എം.കെ.മുനീര്‍, കുന്ദമംഗലം യു.സി. രാമന്‍, വള്ളിക്കുന്ന് കെ.എന്‍.എ. ഖാദര്‍, കൊണ്ടോട്ടി കെ.മുഹമ്മദുണ്ണി ഹാജി, മലപ്പുറം പി. ഉബൈദുല്ല, പെരിന്തല്‍മണ്ണ മഞ്ഞളാംകുഴി അലി, മഞ്ചേരി എം. ഉമ്മര്‍, വേങ്ങര പി.കെ. കുഞ്ഞാലിക്കുട്ടി, മണ്ണാര്‍ക്കാട് അഡ്വ. എന്‍. ഷംസുദ്ദീന്‍, തിരൂരങ്ങാടി പി.കെ. അബ്ദുറബ്ബ്, താനൂര്‍ അബ്ദുറഹിമാന്‍ രണ്ടത്താണി, ഏറനാട് പി.കെ. ബഷീര്‍, തിരൂര്‍ സി. മമ്മൂട്ടി, കോട്ടക്കല്‍ എം.പി. അബ്ദുസ്സമദ് സമദാനി, മങ്കട ടി.എ. അഹമ്മദ് കബീര്‍, കളമശ്ശേരിവി.കെ. ഇബ്രാഹിം കുഞ്ഞ്. പട്ടികയില്‍ ആറ് പേര്‍ പുതുമുഖങ്ങളാണ്.

ഐ.എന്‍.എല്‍ വിട്ട് ലീഗിലെത്തിയ എന്‍എ നെല്ലിക്കുന്നിന് കാസര്‍കോട് സീറ്റ് നല്‍കിയപ്പോള്‍ പിഎംഎ സലാമിന് സീറ്റില്ല. അനുനയിപ്പിയ്ക്കാനെന്ന നിലയ്ക്ക് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് സലാമിന്റെ പേര് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

English summary
The Indian Union Muslim League (IUML) on Thursday announced its candidates for the upcoming Assembly elections. The announcement was made by IUML State president Syed Hyderali Shihab Thangal at his residence after prolonged meetings of the party's parliamentary board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X