ബാലകൃഷ്ണ പിള്ളയ്ക്ക് പരോള്‍

ഭാര്യ വത്സലയ്ക്ക് സുഖമില്ലെന്നു ചൂണ്ടിക്കാട്ടിയാണു പിളള പരോള്‍ അപേക്ഷ സമര്‍പ്പിച്ചത്. പിള്ളയ്ക്ക് പരോള്‍ നല്‍കുന്നത് കൊട്ടാരക്കരയില്‍ ക്രമസമാധന നില തകരാറിലാക്കുമെന്ന് പോലീസ് റിപ്പോര്‍ട്ട് തള്ളിയാണ് പരോള്‍ നല്‍കിയത്.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ ആഹഌദം പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ കൊട്ടാരക്കരയില്‍ പ്രകടനം നടത്തിയിരുന്നു. ഇതു ക്രമസമാധാന പ്രശ്‌നമായിട്ടാണ് പോലീസ് കണക്കാക്കിയിട്ടുളളത്.
സൗകര്യങ്ങള്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് ബാലകൃഷ്ണപിള്ള വ്യാഴാഴ്ച മുതല്‍ പൂജപ്പുര ജയിലില്‍ നിരാഹാര സമരം നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തൊണ്ടവേദന മൂലം ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ലെന്നും കൊതുകുവല അനുവദിക്കണമെന്നൂം പിള്ള ജയില്‍ അധികൃതരെ അറിയിച്ചിരുന്നു.












Click it and Unblock the Notifications