2 രൂപ അരി വോട്ടര്‍മാരെ സ്വാധീനിക്കാന്‍

പദ്ധതി തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടോ എന്ന് വിശദീകരിക്കണമെന്ന ഹൈക്കോടതിയുടെ ആവശ്യത്തെ തുടര്‍ന്നാണ് കമ്മിഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പദ്ധതി തടഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഒല്ലൂര്‍ എംഎല്‍എ രാജാജി മാത്യു തോമസാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കമ്മീഷന്റെ തീരുമാനത്തിനെതിരെയുള്ള ഹര്‍ജി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.
പാവപ്പെട്ടവര്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ എതിര്‍ത്തിട്ടില്ല. പദ്ധതി കൂടുതല്‍ ആളുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നത് മാത്രമാണ് തടഞ്ഞത്. ഭരണകക്ഷിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് പദ്ധതി വ്യാപിപ്പിച്ചതെന്ന് വ്യക്തമാണ്. ഇതിനെതിരെ പ്രതിപക്ഷ നേതാവില്‍ നിന്നടക്കം നിരവധി പരാതികള്‍ കമ്മിഷന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തടഞ്ഞതെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള സര്‍ക്കാര്‍ തീരുമാനം എങ്ങനെയാണ് ചട്ടലംഘനമാകുന്നതെന്ന് കോടതി ആവര്‍ത്തിച്ചുചോദിച്ചു.












Click it and Unblock the Notifications