ബാംഗ്ലൂരിലും അഭിമാനഹത്യ; അമ്മ പിടിയില്‍
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ കനകപുരയില്‍ പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും മരണവുമായി ബന്ധപ്പെട്ട് അമ്മയും മുത്തച്ഛനും അറസ്റ്റിലായി. ഇരുപതുകാരിയായ കെആര്‍ ദീപികയുടെയും മകന്റെയും കൊലയുമായി ബന്ധപ്പെട്ട് അമ്മ ഗൗരമ്മ, മുത്തച്ഛനായ മൂഗെ ഗൗഡ എന്നിവരെയാണ് ബാംഗ്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 26നാണ് ദീപികയും നാല് മാസം പ്രായമുള്ള കുഞ്ഞും കൊല്ലപ്പെട്ടത്. അയല്‍വാസിയും അന്യജാതിക്കാരനുമായി വെങ്കിടേഷിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് പ്രതികാരമായാണ് കൊലയെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ദീപികയുടെ അച്ഛന്‍ രാമകൃഷ്ണയടക്കം നാല് ബന്ധുക്കളെ പൊലീസ് തിരയുന്നുണ്ട്. ഇവര്‍ ഒളിവില്‍പ്പോയിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 26ന് ദീപികയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്നുണ്ടായ വഴക്കില്‍ അമ്മ ഗൗരമ്മ മകളെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഗ്രാമത്തിലെ വയലില്‍ ഇവര്‍ മൃതദേഹം സംസ്‌ക്കരിയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications