മമതയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങുന്നു

എന്നാല്‍ ബംഗാളില്‍ മമതയുമായുള്ള സഖ്യം ഉപേക്ഷിക്കാനുള്ള തന്റേടം കാണിക്കാനാവത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. വെള്ളിയാഴ്ചയാണ് മമത തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
294 അംഗ സഭയിലെ 228 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ മമത പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന് 64 സീറ്റ് മാത്രമാണ് മമത ഒഴിച്ചിട്ടിരിക്കുന്നത്. 70 സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനൊന്നും ചെവിക്കൊടുക്കാതെയാണ് യുപിഎ ഘടകകക്ഷി കൂടിയായ മമതയുടെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
മമതയുടെ നീക്കത്തെ കുറിച്ച് പ്രതികരിക്കാന്‍ സമയം വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മമതയുടെ നടപടിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തക സമിതി ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പശ്ചിമബംഗാളിന്റെ ചുമതലയുള്ള പ്രവര്‍ത്തക സമിതി അംഗം ഷക്കീല്‍ അഹമ്മദ് പറഞ്ഞു. അതിനശേഷം മാത്രമെ സഖ്യം സംബന്ധിച്ച നിലപാട് സ്വീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സഖ്യം വിടാനുള്ള ചങ്കൂറ്റമൊന്നും കോണ്‍ഗ്രസിനുണ്ടാവില്ലെന്നാണ് മമതയുടെ കണക്കുക്കൂട്ടല്‍.
അതേ സമയം ഏതുവിധേയനെയും ഭരണം നിലനിര്‍ത്താന്‍ ശ്രമിയ്ക്കുന്ന ഇടതുമുന്നണി മുഴുവന്‍ സ്ഥാനാര്‍ഥികളെയുംപ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications