ജയിലില്‍ കിടന്ന് പിള്ള മത്സരത്തിന്

ഇടമലയാര്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടു തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിള്ളയ്ക്കു ശനിയാഴ്ച രാവിലെ പരോള്‍ അനുവദിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കുമെങ്കിലും ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ പത്രിക സ്വീകരിക്കണമോ എന്ന കാര്യം തിരഞ്ഞെടുപ്പു കമ്മീഷനാണു നിശ്ചയിക്കേണ്ടത്.
പത്രിക നല്‍കുന്നതു തടഞ്ഞുകൊണ്ടു ഏതെങ്കിലും കോടതിയുടെ നിര്‍ദേശമില്ലെങ്കില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പിള്ളയ്ക്കു ഡമ്മിസ്ഥാനാര്‍ഥിയായി ഡോ. എഎന്‍. ുരളിയും പത്രിക നല്‍കും.പിള്ളയുടെ പത്രിക തള്ളുകയാണെങ്കില്‍ മുരളി പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാവും. പിള്ളയുടെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫ് രാഷ്ട്രീയായുധമാക്കുമെന്നതിനാല്‍ തീരുമാനം പിന്‍വലിപ്പിയ്ക്കാന്‍ യുഡഎഫ് സമ്മര്‍ദ്ദം ചെലുത്തുമെന്നും സൂചനകളുണ്ട്.












Click it and Unblock the Notifications