Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ച അനന്തമായി നീളുന്നു

Congress
ദില്ലി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ അനന്തമായി നീളുന്നു. യുവാക്കളുടെ പ്രാതിനിധ്യം, എഐസിസി. മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ എന്നിവയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. ദില്ലിയില്‍ കഴിഞ്ഞ മൂന്നുദിവസങ്ങളായി നടക്കുന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും സ്ഥാനാര്‍ഥിപ്പട്ടികയുടെ കാര്യത്തില്‍ ധാരണയായിട്ടില്ല.

അതേ സമയം സിറ്റിങ് എംഎല്‍എമാരെ വീണ്ടും പരിഗണിക്കാന്‍ ധാരണയായിട്ടുണ്ട്. കൂടാതെ, പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ ഇരുപതോളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചും കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റിയോഗത്തില്‍ തീരുമാനമായതായാണു അറിയുന്നത്.

ഇതിനിടെ സംസ്ഥാനത്തെ രണ്ട് പ്രമുഖ ഗ്രൂപ്പുകള്‍ സീറ്റുകള്‍ പങ്കിട്ടെടുക്കുന്നുവെന്ന ആക്ഷേപവുമായി കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ തന്നെ രംഗത്തെത്തി. യുവാക്കള്‍ക്ക് പരിഗണന നല്‍കുന്നില്ലെന്ന് പരാതിയുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ രാഹുല്‍ ഗാന്ധിയ്ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ഇതിനിടെ ചെറുപ്പക്കാര്‍ക്ക് സീറ്റ് നല്‍കുന്നതിന്റെ പേരില്‍ തങ്ങളുടെ സാധ്യതകള്‍ അടയ്ക്കുന്നതിനെതിരെ പല സിറ്റിങ് എംഎല്‍എമാരും രംഗത്തെത്തിയിട്ടുണ്ട്.

21ന് സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍യില്‍ ചേരുന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.

വെളളിയാഴ്ച നടന്ന ആദ്യസ്‌ക്രീനിങ് യോഗത്തിന് ശേഷം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കേരളത്തിലേക്ക് മടങ്ങി. രാത്രി വൈകി നടന്ന രണ്ടാം യോഗത്തില്‍ പങ്കെടുത്ത കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ദില്ലിയില്‍ തന്നെ തങ്ങുകയാണ്. സ്‌ക്രീനിങ് സമിതി ശനിയാഴ്ചയും യോഗം ചേര്‍ന്നേക്കും.

നിലവിലുള്ള സൂചനപ്രകാരം 21ന് സോണിയാഗാന്ധിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗത്തിലേ പട്ടികസംബന്ധിച്ച് പൂര്‍ണമായ വ്യക്തത ഉണ്ടാകൂ. സംസ്ഥാനനേതൃത്വത്തിന് അഭിപ്രായസമന്വയത്തിലെത്താന്‍ കഴിയാത്ത ചില സീറ്റുകള്‍ സോണിയാഗാന്ധിയുടെ തീരുമാനത്തിന് വിടും. കെ. മുരളീധരന്റെയും പത്മജാ വേണുഗോപാലിന്റെയും സ്ഥാനാര്‍ഥിത്വംസംബന്ധിച്ച കാര്യവും ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന് വിട്ടതായാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+