വിഎസിന് സീറ്റ് നിഷേധിച്ചിട്ടില്ല: കോടിയേരി

വി.എസ് മത്സരിക്കേണ്ട എന്നു പാര്‍ട്ടി തീരുമാനിച്ചിരുന്നില്ല. മാധ്യമ റിപ്പോര്‍ട്ടുകളാണ് അത്തരം ചര്‍ച്ചയ്ക്കു വഴി വച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുക സ്വാഭാവികമാണ്. ഈ ചര്‍ച്ചകള്‍ പൂര്‍ത്തിയായത് കഴിഞ്ഞദിവസമാണ്. ഇതുപ്രകാരം സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സെക്രട്ടറി പ്രഖ്യാപിക്കുകയും ചെയ്തു.
അല്ലാതെ കുറെ പേര്‍ പ്രകടനം നടത്തിയതുകൊണ്ട് ആരെയെങ്കിലും മത്സരിപ്പിക്കുക എന്ന രീതി സിപിഎമ്മില്‍ ഇല്ലെന്നും വി.എസ് ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് എല്ലാ തലത്തിലുമുള്ള ചര്‍ച്ചകള്‍ക്കും ശേഷമാണെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.
മറിച്ചുള്ളതെല്ലാം മാധ്യമസൃഷ്ടിയാണെന്നും തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പാര്‍ട്ടിയല്ല സി.പി.എമ്മെന്നും പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരി പറഞ്ഞു.












Click it and Unblock the Notifications