വിഎസിന്റെ തിരിച്ചുവരവില്‍ ആഹ്ലാദപ്രകടനം
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ ആഹ്‌ളാദ പ്രകടനവും.
വാര്‍ത്താ സമ്മേളനം നടത്തി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിഎസിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം മൂന്നുമണിയോടെയാണ് തലസ്ഥാനത്ത് വിഎസ് അനുകൂലികള്‍ മോട്ടോര്‍ സൈക്കിളിലും കാല്‍നടയായും ആഹ്‌ളാദ പ്രകടനം നടത്തിയത്.
മോട്ടോര്‍ സൈക്കിളിലെത്തിയവര്‍ നഗരത്തിലൊട്ടാകെ പ്രകടനം നടത്തി. പ്രകടനക്കാര്‍ വി.എസിന് അനുകൂലമായി മുദ്രാവാക്യങ്ങള്‍ മുഴക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിലും വി.എസ് അനൂകൂലികള്‍ ആഹ്‌ളാദ പ്രകടനം നടത്തി.












Click it and Unblock the Notifications